You are Here : Home / USA News

ചരിത്രം സൃഷ്ടിച്ചു കൊണ്ട് അറ്റ്‌ലാന്റാ ക്‌നാനായ സമൂഹം

Text Size  

Story Dated: Sunday, July 14, 2019 12:27 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
 
അറ്റ്‌ലാന്റാ: ‘ക്‌നായി തൊമ്മന്‍ ഛായാചിത്രം’ ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷിക ആഘോഷ വേളയില്‍ അനാച്ഛാദനം ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങു നിര്‍വഹിക്കുന്നത്.  “ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്ത്വം നല്‍കിയ ക്‌നായി തൊമ്മന്റെ ഛായാചിത്രം പുതുതലമുറയ്ക്ക് സ്മരിക്കാന്‍ സഹായകരംആകും” എന്ന് അദ്ദേഹം അനാച്ഛാദന വേളയില്‍ അഭിപ്രായപ്പെട്ടു.
 
ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ക്‌നായിത്തൊമ്മന്റെ ഛായാചിത്രം തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി നല്‍കപ്പെടും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
ഈ സ്വപ്ന പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത വഞ്ചീപുരക്കല്‍ ജോയിമേരിക്കുട്ടി ദമ്പതികള്‍ക്ക്, അറ്റ്‌ലാന്റയിലെ എല്ലാ ക്‌നാനായ കൂട്ടായ്മയുടെയും പേരില്‍ ദശാബ്ദി ആഘോഷങ്ങളുടെ കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിച്ചു.
 
Photo by:
തരുണ്‍ ജോജി & സോണിയ
magnaviewmedia.com
 
തോമസ് കല്ലടാന്തിയില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.