You are Here : Home / USA News

ജാനകി നായരുടെ നിര്യാണത്തിൽ എൻ. എസ് .എസ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.

Text Size  

Story Dated: Sunday, July 14, 2019 12:30 hrs UTC

സുനിൽ നായർ 

ന്യൂ ജേഴ്‌സി: എൻ. എസ് .എസ്  ഓഫ്  നോർത്ത് അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റും  ഫൊക്കാന പ്രസിഡന്റ്മായ  മാധവൻ നായരുടെ മകൾ ജാനകി നായരുടെ നിര്യാണത്തിൽ എൻ. എസ് .എസ്  ഓഫ്  നോർത്ത് അമേരിക്ക അഗാധ ദുഃഖം രേഖപ്പെടുത്തി.

ചുരുങ്ങിയ സമയം കൊണ്ട് വോൾ സ്ട്രീറ്റിൽ  ജോലി ചെയ്തു ഉന്നത പദവിയിൽ എത്തിയ ജാനകി നായർ  ഇന്ത്യൻ അമേരിക്കൻ  സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു .പെട്ടന്നുള്ള ഈ വേര്‍പാട് മാധവന്‍ ബി നായര്‍ക്കും കുടുബത്തിനും എന്നപോലെ എൻ. എസ് .എസ്  ഓഫ്  നോർത്ത് അമേരിക്കക്കും  അത്യധികം വേദനാകരമാണെന്ന് പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

.ജാനകി നായരുടെ നിര്യാണത്തിൽ എൻ. എസ് .എസ്  ഓഫ്  നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മിറ്റിയും,എക്സിക്യൂട്ടീവ് കമ്മിറ്റിയും   അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.