ചിക്കാഗോ, മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ജൂലൈ 14ാം തീയതി ഞായറാഴ്ച 10 മണിക്ക് നിരവധി വൈദികരുടെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ച് കൊണ്ട് ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ്സ് മുളവനാലിനോടൊപ്പം ബാലസോര്‍ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ തോമസ് തിരുതാളില്‍ ദശവത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ ക്‌നാനായ റീജിയണില്‍ നിലവിലുള്ള 14 ഇടവകയില്‍ ചിക്കാഗോയില്‍ സ്ഥാപിതമായ രണ്ടാമത്തെ ഇടവകയായിണ് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയം. ഈ ഇടവകയുടെ സ്ഥാപക വികാരിയും അന്നത്തെ ക്‌നാനായ റീജിയണ്‍ വികാരിയുമായ റവ.ഫാ. അബ്രാഹം മുത്തോലത്തിനോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച സുമനസ്സുകളുടെ പ്രയത്‌നത്തിന് ദൈവം നല്‍കിയ സമ്മാനമായിരുന്നു മാതാവിന്റെ നാമദേയത്തിലുള്ള ഈ ദൈവാലയം.
ഈ അനുഗ്രഹിത ഇടവക ദശവത്സര ആഘോഷിത്തിലേക്കുള്ള പ്രവേശനോത്സവത്തിനായി ഒരുങ്ങുമ്പോള്‍ മോര്‍ട്ടണ്‍ ഗോവില്‍ ക്‌നാനായ ദൈവാലയത്തെ തഴുകി വിശുന്ന ഇളംകാറ്റിന് പറയാനുണ്ട് ഒരുപാട് പരിശ്രമത്തിന്റെയും ദൈവാനുഗ്രത്തിന്റെയും അനുഭവകഥകള്‍. ഇന്ന് അമേരിക്കയില്‍ കാനാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ തിലകക്കുറിയായി ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ടണ്‍ ഗ്രേവിലെ ഈ ഇടവക ദൈവാലയം പ്രാര്‍ത്ഥനയില്‍ നിറഞ്ഞ കണ്ണുനിരില്‍ അദ്ധ്വാനത്തില്‍ ഒഴുകിയ വിയര്‍പ്പ് തുള്ളിയില്‍ ദൈവം വിരിയിച്ച മഴവില്ലാണ്. 750 ഇടവക കുടുംബങ്ങലളില്‍ നന്നായി വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 556 കുട്ടികളും , എല്ലാ പ്രായത്തിലുള്ളവര്‍ക്കുള്ള ഭക്ത സംഘടനകളും, 10 കൂടാരയോഗങ്ങളും, കഴിഞ്ഞ 9 വര്‍ഷം ഇടവക നേടിയ വളര്‍ച്ചയുടെ ചിത്രം നമ്മുടെ മുമ്പില്‍ വരയ്ക്കുന്നു. കാലാകാലങ്ങളില്‍ കടന്നുവരുന്ന ഓരോ വൈദികരോട് ചേര്‍ന്ന് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കൈക്കാരന്മാരും വിശ്വാസ സമൂഹവും പ്രാര്‍ത്ഥനയിലും ഒരുമയിലും കൈകോര്‍ത്ത് നേടിയ വളര്‍ച്ചയുടെ നന്ദിപറയല്‍ ആഘോഷമാണ്.
വിവിധ കര്‍മ്മ പരിപാടികളില്‍ കോര്‍ത്തിണക്കിയ ദശവത്സരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയില്‍ ഒരുമയില്‍ കര്‍മ്മനിരതരായി ഇനിയും ഒരുപാട് നല്ല സ്വപ്നങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സരത്തില്‍ കുഞ്ഞുങ്ങള്‍ക്കായി ഇന്‍ഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എയ്ഞ്ചല്‍ മീറ്റ് പ്രോഗ്രാമും , കുട്ടികള്‍ക്കായി മിഷ്യന്‍ ലീഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ പഠന ശിബിരവും, യുവജനങ്ങള്‍ക്കായി യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ക്യാമ്പസ് സന്ദര്‍ശനങ്ങളും , യുവജന സംഗമവും , സ്ത്രീകളുടെ വിമണ്‍സ് മിനിസ്ട്രിയുടെയും പുരുഷന്‍മാരുടെ മെന്‍സ് മിനിസ്ട്രിയുടെയും നേതൃത്വത്തില്‍ ദമ്പതി സംഗമവും , സീനിയര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഗ്രാന്റ് പേരന്റ് ഡേ ആഘോഷവും, ലിജിയണ്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ മരിയന്‍ സംഗമവും, വിന്‍സന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമങ്ങളെ ദെത്തെടുക്കലും , കൂടാരയോഗ വാര്‍ഷികവും തുടങ്ങിയ നൂതനമായ കമ്മപരിപാടികളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ സ്‌നേഹത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായി വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറപ്പിച്ചു കൊണ്ടും. തീം സോങ് ചിട്ടപ്പെടുത്തി കൊണ്ടുള്ള നൃത്തരംഗങ്ങളും പരിപാടികള്‍ക്കേറെ അഴകേറി. സമാപനത്തില്‍ കൈരളി കേറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്ത ഒരുക്കിയ സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവും ദശവത്സരാഘോഷ കമ്മറ്റി അംഗങ്ങളും ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.
Comments