You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് നാളെ തുടക്കം

Text Size  

Story Dated: Tuesday, July 16, 2019 01:41 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് നാളെ(ജൂലൈ 17-ന്) തുടക്കം കുറിയ്ക്കുന്നു.
 
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ എല്ലാം എത്തി തുടങ്ങി. കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, കുട്ടികള്‍ക്കും ക്ലാസ്സുകള്‍ നയിയ്ക്കുന്നതും, സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നതും അതാത് രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരാണ് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസ്ഫ് അറിയിച്ചു.
 
ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഫറന്‍സ് വന്‍വിജയമാക്കുവാന്‍ കമ്മിറ്റികള്‍ പരിശ്രമിച്ചു വരുന്നു.
 
ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ലക്ച്ചര്‍ ഫാ.ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസ്സുകള്‍ നയിക്കുന്നത് ഡോ.ജോണ്‍ ഈ പാര്‍ക്കര്‍  മൂന്നാമന്‍ ആണ്. സണ്ടേ സ്‌ക്കൂള്‍ ക്ലാസ്സുകള്‍ ഫാ.കുര്യാക്കോസ് ഏബ്രഹാം നയിയ്ക്കും. എം.ജി.ഓ.സി.സം. ക്ലാസ്സുകള്‍ എടുക്കുന്നത് ഫാ.തോമസ്(ഷോണ്‍) തോമസാണ്. ഫാ.ഡോ.ജോണ്‍സണ്‍ സി.ജോണ്‍ മുതിര്‍ന്നവര്‍ക്കുള്ള പാഠ്യപദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നു. എം.ജി.ഓ.സി.സം, ഫോക്കസ്, സണ്ടേ സ്‌ക്കൂള്‍ പാഠ്യപദ്ധതികള്‍ നയിക്കുന്നത് ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ.ഏബ്രഹാം ജോര്‍ജ്, ഡീക്കന്‍ ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവരാണെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു.
 
ജൂലൈ 17ന് 6.30ന് കലഹാരി റിസോര്‍ട്ടിന്റെ ലോബിയില്‍ നിന്നും ഘോഷയാത്ര ആരംഭിയ്ക്കും. ഇത് മനോഹരമാക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കണം. ഏറ്റവും മുമ്പിലായി ഫാമിലി കോണ്‍ഫറന്‍സ് ബാനര്‍, തുടര്‍ന്ന് അമേരിയ്ക്കന്‍ പതാക, ഇന്‍ഡ്യന്‍ പതാക, കാതോലിക്കേറ്റ് പതാക. അതിനെ തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫാമിലി കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. തുടര്‍ന്ന് ശിങ്കാരിമേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം, അതിനു പിന്നിലായി ലോങ്ങ് ഐലന്റ്, ക്വീന്‍സ്, ബ്യൂക്ലിന്‍ ഏരിയായുടെ ബാനര്‍, പിന്നിലായി കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പിന്നില്‍  കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം. തുടര്‍ന്ന് റോക്ക്‌ലാന്റ്, അപ്‌സ്റ്റേറ്റ്, ബോസ്റ്റണ്‍, കാനഡാ ഏരിയായുടെ ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചു കൊണ്ടുള്ള ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍. തുടര്‍ന്ന് കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടുവരിയായി അണി നിരയ്ക്കണം. മൂന്നാമതായി ഫിലഡല്‍ഫിയാ, മേരിലാന്റ്, വിര്‍ജീനിയ, വാഷിംഗ്ടണ്‍, നോര്‍ത്ത് കരോലീനാ ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍. തുടര്‍ന്ന് രണ്ടു വരിയായി കുട്ടികളും, സ്ത്രീകളും നില്‍ക്കണം. നാലാമതായി ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ബാനറിന് പിന്നില്‍ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചു കൊണ്ട് നീങ്ങുക. തുടര്‍ന്ന് രണ്ടു വരിയായി കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും അണിനിരക്കണം. തൊട്ടുപിന്നില്‍ ന്യൂജേഴ്‌സി, സാറ്റണ്‍ ഐലന്റ് ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാക വഹിച്ചുകൊണ്ടുള്ള ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്‌സും തുടര്‍ന്നു കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടു വരിയായി അണി നിരക്കണം. തുടര്‍ന്ന് അംശവടി വഹിച്ചുകൊണ്ടുള്ള പുരോഹിതന്‍, റവ.ഡീക്കന്‍സ്, പുരോഹിതര്‍, കോറെപ്പിസ്‌ക്കോപ്പാമാര്‍, ഭദ്രാസന അദ്ധ്യക്ഷനോടൊപ്പം വിശിഷ്ട വ്യക്തികള്‍ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ് -718-608-5583,
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍- 201-321-0045,
ട്രഷറാര്‍: മാത്യൂ വര്‍ഗീസ് - 631-891-8184
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.