ജോയിച്ചന്‍ പുതുക്കുളം
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി എത്തിയിരിക്കുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ തമ്പി ആന്റണി- പ്രേമാ ആന്റണി തെക്കേത്ത് ദമ്പതികളാണ്.
കാല്‍നൂറ്റാണ്ടിലേറെയായി മലയാളി സിനിമാലോകത്തെ നിറസാന്നിധ്യമായ തമ്പി ആന്‍ണി ഡോക്യുമെന്ററികളിലൂടെയും നോവലികളിലൂടെയും, ചെറുകഥകളിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ ആഴമേറിയ സ്‌നേഹം പിടിച്ചുപറ്റിയിരിക്കുകയാണ്. കാലിഫോര്‍ണിയ ബേ ഏരിയയിലെ സ്ഥിരതാമസക്കാരായ ഈ ദമ്പതികള്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു.
ബേ ഏരിയയിലെ കലാ-സാംസ്കാരിക രംഗങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു വ്യക്തിപ്രഭാവമാണ് തമ്പി ആന്റണി. ഈയടുത്തകാലത്ത് രചിച്ച "ബൈക്കര്‍' എന്ന ആശയം ലോകപ്രശസ്തി ഏറ്റുവാങ്ങിയ ഒരു പുസ്തകമായിരുന്നു. അദ്ദേഹത്തിന്റെ 'ഈലം' എന്ന പുതിയ പ്രൊജക്ട് ഒരു യൂണിവേഴ്‌സലായ ഒരു കഥയാണ്. രണ്ട് യുവ വനിതകളാണ് ഈ സംരംഭത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പുതിയ ആശയങ്ങളുമായി മലയാളി മനസുകളിലേക്ക് ചേക്കേറുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
വോളിബോള്‍ എന്ന കായികമേഖലയെ ജന്മനാ നെഞ്ചിലേറ്റിയ ഒരു കായിക പ്രേമിയാണ് തമ്പി ആന്റണി. തന്റെ ഏക മകനായ കായലിനെ ചെറുപ്പം മുതല്‍ വോളിബോള്‍ പരിശീലിപ്പിക്കുകയും ഇന്ന് കാലിഫോര്‍ണിയ ബ്ലാസേറ്റേഴ്‌സിന്റെ സെറ്ററായി മിന്നിത്തിളങ്ങുകളും ചെയ്യുന്നു. വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലെ എല്ലാ വോളിബോള്‍ മാമാങ്കങ്ങളിലും പങ്കുചേര്‍ന്നുകൊണ്ട് വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയാണ് അവര്‍ നിലകൊള്ളുന്നത്.
ആന്റണി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ടൂര്‍ണമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ധൃതഗതിയില്‍ പുരോഗമിച്ചുവരുന്നു.
സാജു ജോസഫ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Comments