You are Here : Home / USA News

സീറോ മലബാർ ദേശീയ കൺവൻഷൻ: പ്രസ് കോൺഫറൻസ് മാർ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടന്നു.

Text Size  

Story Dated: Wednesday, July 17, 2019 03:06 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ  : ചിക്കാഗോ സെന്റ് തോമസ് ഈറോ മലബാർ  രൂപതയിലെ വിശാസികൾ സംഗമിക്കുന്ന  ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനൊരുക്കമായി പ്രസ് കോൺഫറൻസ് ഹൂസ്റ്റണിൽ നടന്നു. 

 ഹൂസ്റ്റൺ  സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ ആഗസ്റ് ഒന്ന് മുതൽ നാലുവരെ  നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്റെ പുരോഗതികൾ കൺവൻഷൻ എക്സികുട്ടീവ് ടീമംഗങ്ങൾ  അമേരിക്കയിലെ മാധ്യമ  പ്രവർത്തകരുമായി പങ്കുവച്ചു. 

രൂപതാ സഹായമെത്രാനും കൺവൻഷൻ കൺവീനറുമായ  മാർ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷത വഹിച്ചു.
 പാരമ്പര്യത്തിലും സംസ്‌കാത്തിലും അധിഷ്ഠിതമായി കൂട്ടായ്മയുടെ ഒത്തുചേരല്‍, ദൈവ വചനത്തിന്റെ നിര്‍വൃതിയില്‍ ആഘോഷിക്കപ്പെടുന്ന ആരാധനയും , ക്രിസ്തീയ സ്‌നേഹം പങ്കുവെയ്ക്കലും
അനുഭവിക്കലുമാണ്  ഈ കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നു  മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. 
 
വൈദീകരുടേയും പിതാക്കന്മാരുടേയും നിര്‍ദേശങ്ങളും സാന്നിധ്യവുമുണ്ടെങ്കിലും അത്മായരുടെ നേതൃത്വത്തിലാണ് ഈ കണ്‍വന്‍ഷന്‍ അരങ്ങേറുന്നതെന്ന് കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ പറഞ്ഞു. 'ഉണര്‍ന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'  എന്ന വചനത്തിന്റെ പശ്ചാത്തലത്തില്‍ സഭാംഗങ്ങള്‍ വീണ്ടും ഒന്നിച്ചു കൂടുകയാണ്. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അത്യപൂര്‍വ്വമായ ആവേശത്തില്‍ നാലായിരം
കവിഞ്ഞതായി അറിയിച്ചു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കടുക്കച്ചിറയുടെ നേതൃത്വത്തില്‍ നാൽപതോളം  കമ്മിറ്റികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ ഇടവകകളില്‍ നിന്നും വികാരിമാരോടൊപ്പം നാല് പ്രതിനിധികള്‍
കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതായി അലക്‌സാണ്ടര്‍ അറിയിച്ചു. ഹില്‍ട്ടണ്‍ ഹോട്ടലിലെ തൊണ്ണൂറുശതമാനം മുറികളും ഇതിനോടകം തീര്‍ന്നുവെന്നും അടുത്ത് സ്ഥിതിചെയ്യുന്ന മാരിയറ്റ് ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുമെന്നും ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

2001ല്‍ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാര്‍ രൂപത ഇന്ന് കെട്ടുറപ്പിലും, വിശ്വാസ സമൂഹമെന്ന നിലയിലും അമേരിക്കയില്‍ അതിവേഗം വളരുന്ന സഭയായി മാറിയിരിക്കുകയാണ്. 46 ഇടവകകളും, 40ലധികം മിഷനുകളിലുമായി ഏകദേശം എഴുപതോളം വൈദീകരുടെ ശുശ്രൂഷയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റേയും നേതൃത്വത്തിലുള്ള സഭയുടെ വളര്‍ച്ച അത്ഭുതാവഹമാണ്.
 
ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ,കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, മീഡിയ  ചെയർ സണ്ണി ടോം , ഫൈനാൻസ്‌   ചെയർ ബോസ് കുര്യൻ,   കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ്  ,  ഇവന്റ്  കോ ഓർഡിനേറ്റർ   അനീഷ്  സൈമൺ എന്നിവർ കൺവൻഷൻ അവലോകനവും മാധ്യമ പ്രകർത്തകരുടെ ചോദ്യങ്ങൾക്കു ഉത്തരവും  നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.