You are Here : Home / USA News

കടക്ക് പുറത്തിനെ പിന്തുടര്‍ന്ന് അനുകൂല, പ്രതികൂല വിവാദങ്ങള്‍ കൊഴുക്കുന്നു (ഏബ്രഹാം തോമസ്)

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, July 19, 2019 01:19 hrs UTC

തന്നെ വിമര്‍ശിച്ച നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസംഗങ്ങളെ അമേരിക്കയില്‍ നിന്ന് പുറത്താക്കി അവരുടെ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കണം എന്ന് ഒരു സമൂഹ മാധ്യമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് നിര്‍ദേശിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന റാലികളിലൊന്നില്‍ 'അവര്‍ മടങ്ങി പോകണം' എന്ന് ആവര്‍ത്തിച്ചത് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവരെ രോഷാകുലരാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഇതായിരിക്കും എന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.
 
ട്രമ്പിന്റെ ഭാഷ തന്റെ പിതാവിന്റെ കാലത്ത് മുന്‍ അലബാമ ഗവര്‍ണറും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അന്തരിച്ച ജോര്‍ജ് വാലസിന്റെ പോലെയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സെനറ്റര്‍ കോറി ബുക്കര്‍ പറഞ്ഞു. വിഭാഗീയ ചിന്താഗതിക്കാരനും പൗരാവകാശത്തിന്റെ എതിരാളിയുമായിരുന്നു വാലസ്. മറ്റൊരു സ്ഥാനാര്‍ത്ഥി ഏമി ക്ലോ ബച്ചര്‍(മിനിസോട്ട സെനറ്റര്‍) ട്രമ്പ് ഇങ്ങനെ ചെയ്യുന്നത് ജനങ്ങളുടെ  ശ്രദ്ധതിരിക്കാനാണെന്നും പറഞ്ഞു. രണ്ട് വിമന്‍ ഓഫ് കളര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരുവളായ കാലിഫോര്‍ണിയ സെന.കമല ഹാരിസ് ഈ മുറവിളി(അവരെ തിരിച്ചയയ്ക്കൂ) ആരംഭിച്ചത് ജനകൂട്ടമല്ല, പ്രസിഡന്റിന്റെ ട്വീറ്റുകളാണെന്നും ഇത് യാഥാര്‍ത്ഥ നേതൃത്വമല്ലെന്നും അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള യുദ്ധത്തിലാണ് നാം. ഇതൊരു കളിയാണ്. രാജ്യത്തെ വിഭജിക്കുവാനുള്ള ശ്രമം. രാജ്യം ഒട്ടാകെ ഇതിന് വേണ്ടി വര്‍ഗീയത ഇളക്കി വിടുകയാണ്. ഇത് അപലപിക്കുന്നു എന്ന് നിങ്ങള്‍ ഉറക്കെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജോബൈഡന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
 
ട്രമ്പ് പറയുന്നത് താന്‍ ഈ നാല് ഡെമോക്രാറ്റുകളുമായുള്ള രാഷ്ട്രീയ യുദ്ധത്തില്‍ വിജയിച്ചു എന്നാണ്. യു.എസിന്റെ ശക്തമായ സാമ്പത്തികാവസ്ഥ 40%  അമേരിക്കക്കാരുടെ പിന്തുണ തുടര്‍ന്നും ട്രമ്പിന്  ഉറപ്പ് നല്‍കുന്നു. എന്നാല്‍ പുതിയതായി ഒരു പിന്‍ബലം നേടാന്‍ ഒരു ശ്രമവും ട്രമ്പിന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നില്ല.
തന്റെ ട്വീറ്റുകള്‍ റേസിസ്റ്റ് ആയിരുന്നില്ലെന്നും അവരെ തിരിച്ചയയ്ക്കണം എന്ന മുറവിളിക്കാരെ ശാന്തരാക്കാന്‍ താന്‍ ശ്രമിച്ചു എന്നും ട്രമ്പ് പറയുന്നു. ആ നാലു പേര്‍ ആരാണെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവര്‍ ആരൊക്കെയാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. ഒരാള്‍ ജന്മനാ തന്നെ യു.എസ്. പൗരത്വം ഉള്ളയാളാണ്. മറ്റ് മൂന്ന് പേരും നാച്ചുറലൈസ്ഡ് സിറ്റിസന്‍സും. ഇവരെ എങ്ങനെ പുറത്താക്കാനാകും എന്ന് വ്യക്തമല്ല. സ്വന്തം നാട് അമേരിക്കയായവരെ എങ്ങോട്ട് പറഞ്ഞുവിടും- അവര്‍ ഗൗരവമുള്ള കുറ്റം ചെയ്തു എന്നു തെളിയിക്കാതെ. അമേരിക്കയില്‍ ജനിച്ച വ്യക്തിക്ക് ഈ നടപടി ബാധകവുമല്ല.
 
ട്രമ്പിന്റെ ട്വീറ്റുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അനുകൂലിക്കുവാനും ചിലര്‍ മുന്നോട്ടു വരുന്നുണ്ട്. ഡാലസിലെ 5 സ്ത്രീകള്‍ ഒരു ടെലിവിഷന്‍ ചാനലിന് മുമ്പാകെ പ്രത്യക്ഷപ്പെട്ട് ട്രമ്പിന്റെ ട്വീറ്റുകള്‍ റേസിസ്റ്റ് അല്ല എന്നു പറഞ്ഞു. കോണ്‍ഗ്രസംഗങ്ങള്‍ തങ്ങള്‍ വിട്ടു പോരുന്ന സ്ഥലങ്ങളില്‍ പോയി അവിടുത്തെ പൂര്‍ണ്ണമായും തകര്‍ന്ന, കുറ്റകൃത്യങ്ങള്‍ ബാധിച്ച സംവിധാനം ക്രമപ്പെടുത്തണം എന്നാണ് ട്രമ്പ് പറഞ്ഞത് എന്നീ സ്ത്രീകള്‍ വിശദീകരിച്ചു. കോണ്‍സംഗങ്ങള്‍ മറ്റുള്ളവരില്‍ വെറുപ്പ് സൃ്ഷ്ടിക്കുകയാണ് ചെയ്തത്. ട്രമ്പ് നിറത്തെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ട്രമ്പ് ഒരു കറുത്ത സ്ത്രീയെ രണ്ടു വര്‍ഷം ഡേറ്റ് ചെയ്തിരുന്നു. രണ്ട് ഭാര്യമാര്‍ കുടിയേറ്റക്കാരാണ്. സ്ത്രീകള്‍ ട്രമ്പിനെ അനുകൂലിച്ചു ചാനലില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.