മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : സീറോ മലബാർ കുടുംബങ്ങൾക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവയ്ക്കാനും വേദിയൊരുക്കി ഹൂസ്റ്റൺ കൺവൻഷൻ. സീറോ മാച്ച് എന്ന പേരിൽ കൺവൻഷന്‍റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ കൺവൻഷനിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും അവസരം ഒരുക്കുന്നു. കുടുംബാഗങ്ങൾക്ക് പ്രൊഫൈൽ ഉണ്ടാക്കി പരിചയപ്പെട്ടുത്തുവാനുള്ള സൗകര്യവും പോർട്ടലിനുണ്ട് . അതിനാൽ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളിയെ കണ്ടെത്തുവാൻ 'സീറോ മാച്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ പോർട്ടൽ ഉപകരിക്കും. യുവതീയുവാക്കൾക്കും രജിസ്റ്റർ ചെയ്ത് പോർട്ടലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
കൺവൻഷനിൽ പങ്കെടുക്കുന്നവർക്കാണ് തുടക്കത്തിൽ ഈ സേവനങ്ങൾ. അതിനാൽ ഈ ഓൺലൈൻ പോർട്ടൽ ലഭിക്കാൻ https://smnchouston.org/ എന്ന കൺവൻഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വെബ്സൈറ്റിൽ നിന്ന് അതേ ഇമെയിൽ വിലാസം ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാനാകും. തുടർന്ന് ആവശ്യമായ വിശദാംശങ്ങളും നൽകാം.
Comments