കലിഫോർണിയ∙ പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയിൽ വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. അറസ്റ്റിലായ ദമ്പതികളെ ജയിലിലടച്ചതായി ഓക്‌ലാൻഡ് പൊലീസ് ഡിപാർട്മെന്റ് അറിയിച്ചു.
ഡേവിഡ് വില്ല (21), ആൻഡ്രിയ (20) എന്നിവർക്കു വെള്ളിയാഴ്ചയാണ് സെന്റ്. ജോൺ മെഡിക്കൽ സെന്ററിൽ ഒരു ആൺകുഞ്ഞ് പിറന്നത്. രാവിലെ എട്ടുമണിയോടെ ലഭിച്ച വിവരം അനുസരിച്ചു പൊലീസ് എത്തിയപ്പോൾ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണു കാണാൻ കഴിഞ്ഞത്. മാതാവും പിതാവും ചേർന്ന് കുഞ്ഞിന്റെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലായിരുന്നു എന്നാണു പൊലീസ് പറഞ്ഞത്.
ആശുപത്രി ജീവനക്കാർ കുട്ടിക്കു സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു. മാതാപിതാക്കളോടു ചോദിച്ചപ്പോൾ കുട്ടിയെ ഞങ്ങൾക്ക് കുട്ടിയെ ആവശ്യമില്ല എന്നാണ് ഇരുവരും പൊലീസിനോടും പറഞ്ഞത്. ഇവർക്ക് പത്തു ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കുട്ടികളെ വേണ്ട എന്നു മാതാപിതാക്കൾ തീരുമാനിക്കുകയാണെങ്കിൽ കലിഫോർണിയ നിയമമനുസരിച്ച് ഫയർ സ്റ്റേഷനിലോ പൊലീസിലോ ഹോസ്പിറ്റലുകളിലോ കുട്ടികളെ ഏൽപിക്കുന്നത് കുറ്റകരമല്ല. 2017 വരെ 900 നവജാത ശിശുക്കളെയാണ് ഇങ്ങനെ ലഭിച്ചതെന്ന് ഡിപാർട്മെന്റ് ഓഫ് സോഷ്യൽ സർവീസസ് അധികൃതർ പറഞ്ഞു.
Comments