കാലിഫോർണിയ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, കാലിഫോർണിയയിലെ സാൻ ഹോസയിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ജൂൺ മാസം 28, മുതൽ 30 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ നേത്യുത്വത്തിൽ നടത്തപ്പെട്ട ഈ ത്രിദിന കോഴ്സിൽ 20 യുവജനങ്ങൾ പങ്കെടുത്തു. വിവാഹിതരാകുവാൻ പോകുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി മോൺ. തോമസ് മുളവനാൽ, ഫാ. സജി പിണർക്കയിൽ, ഫാ. എബ്രാഹം കളരിക്കൽ, ശ്രീ. ബെന്നി കാഞ്ഞിരപ്പാറ, ശ്രീ. ജോസ് മാമ്പള്ളിൽ, ശ്രീ. റ്റോണി പുല്ലാപ്പള്ളിൽ, ശ്രീ. ആൽഫി കണ്ണാലയിൽ എന്നിവർ ക്‌ളാസ്സുകൾ നയിച്ചു.
തങ്ങൾ ആരംഭിക്കുവാൻ പോകുന്ന കുടുംബ ജീവിതത്തിന് ഈ കോഴ്സുകൾ ഒരു മുതൽ കൂട്ടായിരിക്കുമെന്ന് ഇതിൽ പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. ഇടവക വികാരി ഫാ. സജി പിണർക്കയിലിന്റെയും ട്രസ്റ്റി ശ്രീ. ബേബി ഇടത്തലിന്റെയും നേത്യുത്വത്തിലുള്ള കമ്മിറ്റികൾ ഈ ത്രിദിന കോഴ്സിന് നേത്യുത്വം നൽകി.
ക്നാനായ റീജിയണിലെ അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ 20 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ വിളിച്ച് പേരുകൾ റെജിസ്റ്റർ ചെയ്യണമെന്ന് താൽപര്യപ്പെടുന്നു
Comments