You are Here : Home / USA News

അന്നപൂര്‍ണ സ്ഥാപനങ്ങളുടെ ഉടമയായിരുന്ന തോമസ് തോപ്പില്‍ (89) നിര്യാതനായി

Text Size  

Story Dated: Tuesday, July 23, 2019 12:29 hrs UTC

ടീനെക്ക്, ന്യു ജെഴ്‌സി: മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭാവനകള്‍ക്കുടമയായ തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി.
 
അമേരിക്കയില്‍ 1973-ല്‍ എത്തിയ തോമസ് ആണു ന്യു യോര്‍ക്ക് നഗരത്തില്‍ ആദ്യമായി ഗ്രോസറി സ്റ്റോറും റെസ്റ്റോറന്റും ആര്‍ട്ട് ഗാലറിയും തുടങ്ങുന്ന മലയാളി. ഗ്രോസറി സ്റ്റോറിനും റെസ്റ്റോറന്റിനും ഹാന്‍ഡിക്രാഫ്ട്‌സ് എമ്പോറിയത്തിനുംഅന്നപൂര്‍ണ എന്നു പേരു കൊടുത്തപ്പോള്‍ സാരി സ്റ്റോറിനു  മാത്രം പുത്രി സപ്നയുടെ പേരിട്ടു.
 
മന്‍ഹാട്ടനില്‍ ലെക്‌സിംഗ്ടണ്‍ അവന്യുവില്‍ 28-ം സ്റ്റ്രീറ്റിലും, 14-ം സ്റ്റ്രീറ്റിലും, അന്നപൂര്‍ണ റെസ്റ്റോറന്റുകളുണ്ടായിരുന്നു. ഇവയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദ്ധേഹത്തെ മര്‍ദിച്ചവശനാക്കി ഒരു പാലത്തിനടിയില്‍ തള്ളിയെങ്കിലും രക്ഷപ്പെട്ടു പോരുകയായിരുന്നുവെന്നു ആദ്യകാല കുടിയേറ്റക്കാര്‍ പറയുന്നു.
 
നാട്ടില്‍ നിന്നു ഒട്ടേറെ പേരെ കൊണ്ടു വരികയും നിരവധി പേര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍സുലര്‍ സഹായങ്ങള്‍ക്ക് പലരും അദേഹത്തെയാണു സമീപിച്ചിരുന്നത്.
 
1992-ല്‍ റെസ്റ്റോറന്റ് വിറ്റ് ന്യു ജെഴ്‌സി ടീനെക്കിലേക്കു താമസം മാറ്റി. അവിടെയും റെസ്റ്റോറന്റ് ബിസിനസ് തുടര്‍ന്നു. 2003-ല്‍ അറ്റ്‌ലാന്റയിലേക്കു താമസം മാറ്റി. തുടര്‍ന്ന് ക്രുഷിയിലേക്കായി ശ്രദ്ധ.
അമേരിക്കയില്‍ വരും മുന്‍പ് പഞ്ചാബില്‍ ലുധിയാനയില്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ ബിസിനസ് ഉടമയായിരുന്നു.
 
2017-ല്‍ ഓസ്റ്റിനിലേക്കു പോയി. രണ്ടാമത്തെ പുത്രന്‍ സഞ്ജയ് തോപ്പിലിന്റെ വീടിനു സമീപം താമസം.
 
ഭാര്യ സുമ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കുടുംബാംഗമാണ്. ബിസിനസ് രംഗത്തുള്ള മൂത്ത പുത്രന്‍ അജയ് തോപ്പില്‍ ടീനെക്കില്‍ താമസിക്കുന്നു. പുത്രി സപ്ന 2017-ല്‍ 45-ം വയസില്‍ നിര്യാതയായി.
 
അജയ് തോപ്പിലിന്റെ ഭാര്യ അനിറ്റയും 2017-ല്‍ നിര്യാതയായി. സഞ്ജയുടെ ഭാര്യ രഞ്ജന. 
 
കൊച്ചു മക്കള്‍. നളിനി, പ്രിയ, റോഷന്‍
 
ഒരു സഹോദരനും സഹോദരിയും ജീവിച്ചിരിപ്പുണ്ട്. 
 
പൊതുദര്‍ശനവും സംസ്‌കാരവും ജൂലൈ 25 വ്യാഴം രാവിലെ 10 മണി. കുക്ക് വാള്‍ഡന്‍ ഫ്യൂണറല്‍ ഹോം, 6100 നോര്‍ത്ത് ലമാര്‍ ബുലവര്‍ഡ്, ഓസ്റ്റിന്‍, ടെക്‌സസ്-78752
 
വിവരങ്ങള്‍ക്ക്: അജയ് തോപ്പില്‍ 201-679-7822

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.