ഫുഡ് സ്റ്റാമ്പ് നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാവുന്നു-(ഏബ്രഹാം തോമസ്)
ഫു്സ്റ്റാമ്പ് പദ്ധതിയില്‍ നിന്ന് 31 ലക്ഷം പേരെ ഒഴിവാക്കാന്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഭരണകൂടത്തിലെ യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍(യു.എസ്.ഡി.എ.) അധികാരികള്‍ അറിയിച്ചു. ഇപ്പോള്‍ സപ്ലിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം(സ്‌നാപ്) പ്രകാരം ഫുഡ് സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ സ്വയമേതന്നെ ലഭിക്കുവാന്‍ 43 സംസ്ഥാനങ്ങള്‍ തങ്ങളുടെ നിവാസികള്‍ക്ക് അര്‍ഹത നല്‍കുന്നുണ്ട്. മറ്റൊരു ഫെഡറല്‍ പദ്ധതി. ടെമ്പററി അസിസ്റ്റന്റ്‌സ് ഫോര് നീഡി ഫാമിലീസ്(ടാന്‍ഫ് ) ലഭിക്കുന്നവര്‍ക്കാണ് ഫുഡ് സ്റ്റാമ്പുകളും നല്‍കുന്നത്.
യു.എസ്.ഡി.എ. ടാന്‍ഫ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ വരുമാനവും ആസ്തിയും പരിശോധിച്ച് സ്‌നാപ് പ്രകാരം ഫുഡ് സ്റ്റാമ്പ് ലഭിക്കുവാന്‍ ഇവര്‍ അര്‍ഹരാണെന്ന് ഉറപ്പ് വരുത്തുമെന്ന് അധികാരികള്‍ അറിയിച്ചു. ഈ നിയമം നടപ്പിലായാല്‍ സ്‌നാപില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ കഴിയുക വഴി ഫെഡറല്‍ ഗവണ്‍മെന്റിന് പ്രതിവര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ ലാഭിക്കുവാന്‍ കഴിയുമെന്ന് യു.എസ്. ഡി.എ. പറയുന്നു.
ശക്തമായ സാമ്പത്തികാവസ്ഥയും താഴ്ന്ന തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌നാപ് ഇപ്പോള്‍ ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്ന്് ലഭിക്കേണ്ടതില്ലെന്ന് ട്രമ്പ് പറഞ്ഞു. 15 ബില്യണോളം ഡോളര്‍ നികുതി ദായകര്‍ക്ക് പ്രയോജനം നല്‍കുവാനായി ഇത് ഉടനെ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് സ്‌നാപ് ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭ്യമാക്കുകയാണെന്ന് യു.എസ്.ഡി.എ. സെക്രട്ടറി സോണി പെര്‍ഡ്യൂ ആരോപിച്ചു. സ്‌നാപ് സൗജന്യഭക്ഷണം 4 കോടി അമേരിക്കക്കാര്‍ക്ക്(ജനസംഖ്യയുടെ 12% ന്) ന്ല്‍കുന്നു. ട്രമ്പിന്റെ പിന്തുണയോടെ ഫാംബില്ലില്‍ ഇതിന് നിയന്ത്രണങ്ങള്‍ വരുത്തുവാന്‍ കഴിഞ്ഞ വര്‍ഷം ശ്രമിച്ചെങ്കിലും കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായതിനാല്‍ നടന്നില്ല. എന്നാല്‍ യാന്ത്രികമായി സംസ്ഥാനങ്ങള്‍ ടാന്‍ഫ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെ സ്‌നാപിന്റെയും ഗുണഭോക്താക്കളാക്കാന്‍ നടത്തുന്ന ശ്രമം യു.എസ്.ഡി.എ.യ്ക്ക് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ പരാജയപ്പെടുത്താം എന്ന് യു.എസ്.ഡി.എ. ഡെപ്യൂട്ടി സെക്രട്ടറി(ആക്ടിംഗ്) ബ്രാന്‍ഡന്‍ ലിപ്‌സ് പറഞ്ഞു.
നിലവിലുള്ള നിയമം അനുസരിച്ച് ഗുണഭോക്താക്കള്‍ക്ക് ആയിരക്കണക്കിന് ഡോളറുകളുടെ ആനുകൂല്യം 2 വര്‍ഷത്തേയ്ക്ക് വലിയ യോഗ്യതാപരിശോധനകള്‍ക്ക് വിധേയരാകാതെ ലഭിക്കുന്നുണ്ട്. യാന്ത്രികമായി ലഭിക്കുന്ന ഈ അര്‍ഹത മില്യണയര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭിക്കത്തക്ക രീതിയില്‍ അവര്‍ക്കും ഇവയുടെ ലഘുലേഖകള്‍ നല്‍കാറുണ്ട്. നിയമത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ നിന്ന് യു.എസ്.ഡി.എ. അഭിപ്രായങ്ങള്‍ സ്വീകരിക്കും, ലിപ്‌സ് തുടര്‍ന്നു. കോണ്‍ഗ്രഷ്‌നല്‍ ബജറ്റ് ഓഫീസ്(സിബിഒ) 2018 ഡിസംബറില്‍ പുതിയ നിയമം നടപ്പിലായാല്‍ 2019 മുതല്‍ 2028 വരെയുള്ള യു.എസ്.ഡി.എ.യുടെ ചെലവുകളില്‍ 8.1 ബില്യണ്‍ ഡോളര്‍ കുറവുണ്ടാകും എന്ന് കണക്കാക്കുന്നു.
2016-ല്‍ സിബിഒ പറയുന്നതനുസരിച്ച് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ സ്‌നാപ് നിര്‍ത്തലാക്കുന്നത് വര്‍ദ്ധിപ്പിക്കും എന്ന് വാദം ഉയര്‍ന്നിരുന്നു. സ്‌നാപ് അപേക്ഷകള്‍ പരിശോധിക്കുന്നത് സങ്കീര്‍ണ്ണവും കാലതാമസം വരുത്തുന്നതും ആണെന്നും മറ്റൊരു വാദം ശക്തിപ്പെട്ടിരുന്നു.
Comments