(ഷാജി രാമപുരം)
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാലസിലെ പ്ലാനോയിൽ ഉ
ള്ള സെഹിയോൻ മാർത്തോമ്മ ഇടവകയിൽ വെച്ച് നടത്തപ്പെട്ട 22 മത് സംയുക്ത സുവിശേഷ കൺവെൻഷനിൽ ഉത്‌ഘാട സന്ദേശം നൽകികൊണ്ട് മനുഷ്യൻ തന്റെ പരാജയങ്ങൾ പുതിയ പരിശ്രമങ്ങളുടെ തുടക്കം ആക്കി മാറ്റണം എന്ന് പ്രമുഖ വേദപണ്ഡിതൻ റവ.ഡോ.എം.ജെ ജോസഫ് ഉത്‌ബോധിപ്പിച്ചു.
ആവശ്യക്കാരന്റെ നിലവിളിക്കു മുന്നിൽ അവന്റെ നൊമ്പരത്തിനു അറുതി വരുത്താനാകാത്തത് എന്തുകൊണ്ടാണെന്ന് ഇന്ന് മനുഷ്യസമൂഹം ആത്മപരിശോധന നടത്തണമെന്ന് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തെ ആധാരമാക്കി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ആധ്യാത്മീക അനുധാവനത്തിനു വിളിക്കപെട്ടവരിലെ വല്യേട്ടൻ മനോഭാവവും, എന്റെ ആശയത്തോട് ചേരാത്തവനെ ആട്ടിപായിക്കുവാനുള്ള വ്യഗ്രതയും, ഇഷ്ട താൽപര്യങ്ങൾക്കു വഴങ്ങാത്തവരെ ചാമ്പൽ ആക്കുവാനുള്ള പ്രവണതയും ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്
ഇന്ന് വൈകിട്ട് 6.30 മുതൽ 9 മണി വരെയും, നാളെ വൈകിട്ട് 6 മുതൽ 9 മണി വരെയും കൺവെൻഷനോട് അനുബന്ധിച്ചുള്ള വചന പ്രഭാഷണം ഉണ്ടാരിക്കുന്നതാണെന്നും, ഈ കൺവെൻഷൻ യോഗത്തിലേക്ക് ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഡാലസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിനു വേണ്ടി പ്രസിഡന്റ് റവ.മാത്യൂസ് മാത്യുവും ജനറൽ സെക്രട്ടറി അലക്സ് അലക്‌സാണ്ടറും അറിയിച്ചു.
Comments