You are Here : Home / USA News

മാപ്പ് വോളീബോള്‍ ടൂര്‍ണമെന്‍റ് വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 04, 2019 05:49 hrs UTC

 
 
ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍  ഫിലഡല്‍ഫിയായുടെ   (മാപ്പ്) ആഭിമുഖ്യത്തില്‍ നടന്ന  മാപ്പ് വോളീബോള്‍  ടൂര്‍ണമെന്റിന്റെ വാശിയേറിയ മത്സരത്തില്‍ ഗാലറിയില്‍ തിങ്ങിനിറഞ്ഞ  കാണികളെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്  റോക്കലാന്‍റ് ടീം  ഒന്നാം സ്ഥാന ജേതാക്കളായി. 
 
അവനീര്‍ സൊല്യൂഷന്‍ സ്‌പോണ്‍സര്‍ ചെയ്ത ആയിരം ഡോളര്‍ ക്യാഷ് െ്രെപസ് ആയിരുന്നു ഒന്നാം സമ്മാനമായി ലഭിച്ചത്.  ദിലീപ് വര്‍ഗീസ് ന്യൂ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത സെക്കന്‍റ് െ്രെപസായ 500 ഡോളര്‍ ഫിലഡല്‍ഫിയായില്‍നി ന്നുമുള്ള 'ഫിലി സ്റ്റാര്‍സ് എ'  ടീം കരസ്ഥമാക്കി.  
 
 
ജൂലൈ 6  ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഫിലഡല്‍ഫിയായിലുള്ള ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആയിരുന്നു മത്സരം നടന്നത്. ബാള്‍ട്ടിമോര്‍ ടീം, ഫിലാഡല്‍ഫിയായില്‍നിന്നുമുള്ള ഫിലിസ്റ്റാര്‍സ് എബി ടീമുകള്‍, വാഷിങ്ടണ്‍ ടീം, റോക്കലാന്‍റ് ടീം, ഡെലവെയര്‍ ടീം എന്നിങ്ങനെ മൊത്തം 6 ടീമുകളാണ്  വാശിയേറിയ ഈ  മത്സരത്തില്‍ പങ്കെടുത്തത്. 
 
മാപ്പ് മുന്‍ പ്രസിഡന്‍റ് അനു സ്കറിയായുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാപ്പ് സീനിയര്‍ മെമ്പറും, മാപ്പ് ഐസിസി ചുമതലക്കാരനുമായ ഫിലിപ്പ് ജോണാണ് ആദ്യ ഗോളടിച്ച് ടൂര്‍ണമെന്റ്  ഉത്ഘാടനം നിര്‍വ്വഹിച്ചത്.
 
ബെസ്റ്റ് ഡിഫന്‍ഡര്‍, ബെസ്റ്റ് ഒഫന്‍ഡര്‍, മോസ്റ്റ്  വാല്യൂബിള്‍  പ്ലെയര്‍ എന്നിവരെ  ചടങ്ങില്‍ പ്രത്യേകം  ആദരിച്ചു. മോസ്റ്റ്  വാല്യൂബിള്‍  പ്ലെയറിനുള്ള സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് അലിയാര്‍ ഷെരീഫ് ആണ്. ഫോമാ വില്ലേജ് പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ് ചടങ്ങില്‍ സംബന്ധിച്ചു. 
 
സ്‌പോര്‍ട്സ് ചെയര്‍മാന്‍ ശാലു പുന്നൂസിന്റെ നേതൃത്വത്തില്‍ ഇതാദ്യമായാണ്  മാപ്പ് വോളീബോള്‍  ടൂര്‍ണമെന്‍റ്  മത്സരം അരങ്ങേറുന്നത്. അലിയാര്‍ ഷെരീഫ്, സേവ്യര്‍ മൂഴിക്കാട്ട് എന്നിവരാണ് മത്സരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.  
 
ശാലു പുന്നൂസിനോടൊപ്പം മാപ്പ് പ്രസിഡന്‍റ് ചെറിയാന്‍ കോശി, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാര്‍  ശ്രീജിത്ത് കോമാത്ത്, ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ്, ചാരിറ്റി ചെയര്‍മാന്‍ അനു സ്കറിയാ, വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ്, ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍,  യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍സണ്‍ മാത്യു, ബിനു ജോസഫ്, ജെയിംസ് പീറ്റര്‍, തോമസ്കുട്ടി  വര്‍ഗീസ്, അലക്‌സ് അലക്‌സാണ്ടര്‍, ദീപു ചെറിയാന്‍, ജോണ്‍ ഫിലിപ്പ്,  സന്തോഷ് ഫിലിപ്പ്,  ഫിലിപ്പ്  ജോണ്‍, സ്റ്റാന്‍ലി ജോണ്‍, ബിനു നായര്‍ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും  പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
 
രാജു ശങ്കരത്തില്‍, മാപ്പ് പിആര്‍ഒ അറിയിച്ചതാണിത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.