ഷിക്കാഗോ : 'കൃപനിറയുന്ന കുടുംബങ്ങള്‍ 'എന്ന കുടുംബ സമാധാന സന്ദേശവുമായി ലോകപ്രശസ്തകുടുംബപ്രേഷിതനും ,വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൗണ്‍സിലറുമായ സണ്ണി സ്റ്റീഫന്‍ ,ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ കാനഡയിലും ,തുടര്‍ന്ന് ഒക്‌ടോബര്‍ 10 വരെ അമേരിക്കയിലും വിവിധ ദേവാലയങ്ങളില്‍ തിരുവചന സന്ദേശം നല്‍കുന്നു .
പ്രാര്‍ത്ഥന ജീവിതത്തിന്റെ ശക്തിയും ,അനുഗ്രഹവും ,കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും ,പരിഹാരങ്ങളും തുടങ്ങി മുപ്പത്തിയേഴു വര്‍ഷത്തെ ഫാമിലി കൗണ്‍സിലിങ് അനുഭവങ്ങളും, അറിവുകളും പങ്കു വച്ചാണ് ക്ലാസുകള്‍ നല്‍കുന്നത്. ഓസ്‌ട്രേലിയ ,യു കെ, യു.എ .ഇ, എന്നി രാജ്യങ്ങളിലെ ശുശ്രുഷകള്‍ക്കു ശേഷമാണ് സണ്ണി സ്റ്റീഫന്‍ കാനഡയിലും അമേരിക്കയിലും എത്തി ചേരുന്നത് .
വിവിധ ധ്യാന രീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെയും,സമാധാന സംയമനങ്ങളോടെയും അതിജീവിക്കാന്‍ സണ്ണി സ്റ്റീഫന്‍ നല്കുന്ന പ്രബോധനങ്ങള്‍ ജീവിതത്തിനു ആവശ്യമായ ഉണര്‍വും, തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നല്കുന്നതാണെന്ന് വേള്‍ഡ് പീസ് മിഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ.ബോബി ജോസ് കട്ടിക്കാട്ട് അഭിപ്രായപ്പെട്ടു. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിങ്ങിനും സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും, ഒഴിവുള്ള ദിവസങ്ങളില്‍ ശുശ്രുഷകള്‍ ക്രമീകരിക്കുവാനും ബന്ധപ്പെടുക.
യു.എസ്.വേള്‍ഡ് പീസ് മിഷന്‍ ഓഫീസ്: 512 897 6176
worldpeacemissioncouncil@gmail.com
www.worldpeacemission.net
വേള്‍ഡ് പീസ് മിഷന്‍ ഓഫീസ്:(India) +91 944 715 4999/+91 481 253 3399
റിപ്പോര്‍ട്ട് : കെ.ജെ.ജോണ്‍
Comments