എൽപാസോ∙ എൽപാസോ വാൾമാർട്ടിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഞായർ, തിങ്കള്‍ ദിനങ്ങളിലായി രണ്ടുപേർ കൂടി മരണമടഞ്ഞു. രണ്ടുപേരുടെ നിലഗുരുതരമാണ്.
ഇതിനിടെ വെടിവയ്പ്പ് നടന്ന സ്ഥലം സന്ദർശിക്കുന്നതിനുള്ള തീരുമാനം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡമോക്രാറ്റിക് പ്രതിനിധികൾ ട്രംപിന്റെ സന്ദർശിനത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് ബുധനാഴ്ച എത്തുമെന്ന് അറിയിച്ചത്.
രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ ഗൺവയലൻസ് ഒഴിവാക്കുന്നതിനുള്ള നാലിന പരിപാടികൾ ട്രംപ് പ്രഖ്യാപിച്ചു. എൽപാസോയിൽ നടന്നത് വംശീയവിദ്വേഷമൂലമുണ്ടായ ആക്രമണമാണെന്നും ഇതു മാറണമെന്നും ട്രംപ് പറഞ്ഞു.
സംഭവത്തെ അതിശക്തമായ ഭാഷയിൽ ട്രംപ് അപലപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രസിഡന്റിനൊപ്പം ഉണ്ടായിരന്നു. ഗൺവയലൻസ് അവസാനിപ്പിക്കുന്നതിന് ഡമോക്രാറ്റിക് – റിപ്പബ്ലിക്കൻ പാർട്ടിയുടെ സഹകരണം ട്രംപ് അഭ്യർഥിച്ചു. ഗൺവയലൻസിനുള്ള സാധ്യതകളെ കണ്ടെത്തുന്നതിനും, മുന്നറിയിപ്പുകളെ കുറിച്ചു മനസ്സിലാക്കുന്നതിനും കഴിയണം. മാനസീക രോഗികളുടെ കൈകളിൽ തോക്കുകൾ എത്താതിരിക്കുന്നതിനും മെന്റൽ ഹെൽത്ത് നിയമങ്ങളിൽ ഭേദഗതികൾ നടത്തണമെന്നും ട്രംപ് നിർദേശിച്ചു.
Comments