You are Here : Home / USA News

ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാർത്തോമ്മ ഭദ്രാസന യൂത്ത് കോൺഫ്രറൻസ് സമാപിച്ചു.

Text Size  

Story Dated: Tuesday, August 06, 2019 11:52 hrs UTC

   (ഷാജി രാമപുരം)

 

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ 40 - മത് യൂത്ത് ഫെല്ലോഷിപ് കോൺഫ്രറൻസ് മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വെച്ച് ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെട്ടത് ആത്മീയതയുടെ ധന്യസാക്ഷ്യമായി സമാപിച്ചു.

 

റവ.ഡോ.എബ്രഹാം മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കോൺഫ്രറൻസ് നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഉത്‌ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാർ ഫിലിപ്പ് തോമസ് സി.പി.എ എന്നിവർ പങ്കെടുത്തു.

 

യൗവനം ക്രിസ്തുവിനുവേണ്ടി പൂത്ത്കായ്ക്കുന്ന ഒരു വൃക്ഷമായി തീരണമെന്നും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലൂടെ യുവാക്കൾ ദൈവരാജ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളികൾ ആകണമെന്നും ബിഷപ് ഡോ.മാർ ഫിലക്സിനോസ് സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് ഉത്‌ബോധിപ്പിച്ചു.

 

ബ്ലൂം വെയർ യൂ ആർ പ്ലാന്റഡ്‌ (Bloom where you are planted) എന്ന ചിന്താവിഷയത്തെ അധികരിച്ച് നടന്ന സമ്മേളനത്തിൽ റവ.ചാൾസ് ഹാൻ (റീന്യൂവൽ പ്രസ്ബെറ്റീരിയൻ ചർച്ച് ഫിലാഡൽഫിയ) മുഖ്യ നേതൃത്വം നൽകി. ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി മുന്നൂറിൽപരം യൗവനക്കാർ സമ്മേളനത്തിൽ പങ്കെടുത്തു.

 

റവ.ജെയ്‌സൺ തോമസ്, റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ.ജെസ് മാത്യു ജോർജ്, റവ.ലാറി ഫിലിപ്പ് വർഗീസ്, റവ.ജേക്കബ് പി.തോമസ്. റവ.റോഷൻ വി.മാത്യൂസ്, റവ.അരുൺ വർഗീസ്, റവ.ഡെന്നിസ് എബ്രഹാം, റവ.തോമസ് ജോസഫ്, റവ.തോമസ് കെ.മാത്യു, റവ.സോനു വർഗീസ്, റവ.ബ്ലെസിൻ കെ.മോൻ, റവ.മാത്യു ജോസഫ്, റവ.മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.