ബിന്ദു ടിജി
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ
മുൻകാല സാരഥിയായിരുന്ന രാജു നല്ലൂരിന്റെ നിര്യാണത്തിൽ മങ്ക
അഗാധ ദുഃഖം അറിയിച്ചു . മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ
എക്സിക്യൂട്ടിവ് ഡയറക്ട റായി ആയി ദീർഘനാൾ സേവനം അനുഷ്ഠിച്ച രാജു നല്ലൂർ
മങ്ക ബോർഡ് മെമ്പറും സജീവ സാമൂഹ്യ പ്രവർത്തകനും മികച്ച സംഘാടകനും ആയിരുന്നു .
കുടുംബത്തിനും അസോസിയേഷനും ഒരുപോലെ ദുഃഖകരമായ ഈ വേർപാടിൽ
മങ്ക പ്രസിഡണ്ട് സജൻ മൂലപ്ലാക്കൽ , സെക്രട്ടറി സുനിൽ വർഗ്ഗീസ് ,
ട്രസ്റ്റി ബോർഡ് ചെയർമാൻ ടോജോ തോമസ് , വൈസ് ചെയർമാൻ ജോസ് മാമ്പള്ളി ,
ട്രസ്റ്റി ബോർഡ് അംഗവും ഫോമാ ജോയിന്റ് സെക്രട്ടറി യുമായ സാജു ജോസഫ്
എന്നിവർ അനുശോചനം അറിയിച്ചു ഒപ്പം കുടുംബാഗങ്ങളെ സന്ദർശിച്ച്
ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു .
Comments