ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്‌നാനായ ഒളിംമ്പിക്‌സ് 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തിലും ഔട്ട്‌ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയി തേനാകരയും അറിയിച്ചു. ആഗസ്റ്റ് 10ാം തിയ്യതി ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്‌സില്‍ വച്ചാണ് ഈ വര്‍ഷത്തെ ഒളിംമ്പിക്‌സ് നടത്തുന്നത്. രാവിലെ 10 മണിക്ക് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റോടെ പരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷം പുതുതായി ത്രീ പോയിന്റ് ബാസ്ക്കറ്റ് ബോള്‍, ഏറ്റവും വലിയ ഫുട്ട്‌ബോള്‍ കിക്ക്., ഏറ്റവും വലിയ ഫുട്ട്‌ബോള്‍ ത്രോ തുടങ്ങിയ മത്സരങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡി പിക്കിംഗ്, അത്‌ലറ്റിക്‌സ്, സ്ലോ ബൈക്ക് റേസ്, ഡോക്കര്‍, ത്രോബോള്‍, വോളി ബോള്‍, വടംവലി തുടങ്ങിയ ഇനങ്ങളില്‍ വിവിധ ടീമുകളില്‍ നിന്നായി നിരവധി കായിക താരങ്ങള്‍ പങ്കെടുക്കും. സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കുന്നവര്‍ സൈക്കിള്‍ കൊണ്ടുവരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.
ഈ വര്‍ഷത്തെ മല്‍സരങ്ങ ഫൊറോനകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നടത്തുന്നത്. കൈപ്പുള, ചുങ്കം, ബാംഗ്ലൂര്‍ ഫൊറോനകള്‍ അ ടങ്ങുന്ന ടീമിന്റെ കോ ഓര്‍ഡിനേറ്റേഴ്‌സ് ക്രിസ് കട്ടപ്പുറം,ജെഫിന്‍ തട്ടാമറ്റം, ജെഫിന്‍ തേനാകര എന്നിവരായിരിക്കും. ഉഴവൂര്‍, മടമ്പം, പെരിക്കല്ലൂര്‍, പടമുഖം എന്നീ ഫെറോനകളുടെ ടീമിനെ ഷാനന്‍ പടിഞ്ഞാറേല്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, ജോസഫ് പുതുശ്ശേരി എന്നിവര്‍ നയിക്കും. ഇടക്കാട്, കടുത്തുരുത്തി, പിറവം ഫൊറോനകളുടെ ടീമിനെ ജെക്‌സ് നെടിയകാലായില്‍, ബിനീഷ് പനങ്കാല, ആനന്ദ് ആകശാല നയിക്കും. ലെറിന്‍ ചേത്തലികറോട്ട് ഷോണ്‍ കദളിമറ്റം, ആല്‍വിന്‍ പിണര്‍കയിന്‍, റോമി നെടുംഞ്ചിറ എന്നിവര്‍ കിടങ്ങൂര്‍, രാജപുരം, ചങ്ങലേരി, മലങ്കര മേഖലകളുടെ ടീമിനെ നയിക്കും.
ജോയി തേനാകര, ജോസഫ് പുതുശ്ശേരി, റൊണാള്‍ഡ് പൂക്കുമ്പേല്‍, മോനച്ചന്‍ പുല്ലാഴി, മനീവ് ചിറ്റാലക്കാട്ട്, അജോ മോന്‍ പൂത്തുറ എന്നിവര്‍ അടങ്ങിയ ഔട്ട് ഡോര്‍ കമ്മിറ്റിയും സ്‌പോര്‍ട്ട്‌സ് ഫോറം ചെയര്‍മാന്‍, ജെസ്വിന്‍ ഇടയാടിയില്‍, ഗഇഥഘ പ്രസിഡന്റ് ആല്‍വിന്‍ പിണക്കയില്‍, യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, എന്നിവരും പ്രസിഡന്റ് ഷിജു ചെറിയത്തില്‍ വൈസ് പ്രസിഡന്റ് ജയിംസ് തിറുനെല്ലി പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എട്ടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കറി എന്നിവരും ഈ കായിക മാമാങ്കത്തിന് നേതൃത്വം നല്‍കും. സീനിയര്‍ അംഗങ്ങള്‍ക്കുള്ള വിനോദ കായിക പരിപാടികള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോ ഓര്‍ഡിനേറ്റേഴ്‌സ് ആയ മാത്യു പുളിക്ക തോട്ടിയിലും മാത്യു വാക്കേലും നേതൃത്വം നല്‍കും.
ചിക്കാഗോയിലെ ക്‌നാനായക്കാരുടെ ഏറ്റവും വലിയ ഈ കായിക മാമാങ്കത്തിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
റോയി ചേലമലയില്‍ (സെക്രട്ടറി കെ സി എസ്) അറിയിച്ചതാണിത്.
Comments