ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്) ∙ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് മലങ്കര ഒാര്‍ത്തഡോക്സ് േദവാലയത്തിന്റെ പെരുന്നാളും കൺവെൻഷനും ഭക്തി നിർഭരമായ ആചാരങ്ങളോടെ ഓഗസ്റ്റ് 17ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് നമസ്ക്കാരത്തെ തുടർന്ന് യൂഹാനോന്‍ മാർ പോളിക്കർപ്പോസ് മൈത്രോപോലീത്താ ആത്മീയ പ്രഭാഷണം നടത്തും. അങ്കമാലി ഭദ്രാസന അധ്യക്ഷനും മാർത്ത മറിയം വനിതാ സമാജം പ്രസിഡന്റുമാണ് അദ്ദേഹം.
ഓഗസ്റ്റ് 18 ഞായറാഴ്ച 8.30 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ കുർബാന, യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രോപോലീത്തായുടെ മുഖ്യകാർമികത്വത്തിലും വെരി. വെ.റ്റി. എം. സഖറിയാ കോര്‍ എപ്പിക്കോപ്പാ, ഫാദർ ജോൺ തോമസ് എന്നിവരുടെ മുഖ്യകാർമികത്വത്തിലും നടക്കും. 11.30 ന് ഇടവകയിലെ ഗ്രാസ്വേറുകളെ അനുമോദിക്കുന്ന ചടങ്ങ്. 12 ന് ജോർജ് ചുറ്റിക്കൊടിയും മുത്തുക്കുടയും കുരിശുമായി ചെണ്ടനമേത്തിന്റെ അകമ്പടിയോടെയുള്ള റാസ. ഒരു മണിക്ക് നേർച്ചവിളമ്പോടെയും സ്നേഹവിരുന്നോടെയും പെരുന്നാൾ ചടങ്ങുകള്‍ സമാപിക്കും.
വിവരങ്ങള്‍ക്ക്: വികാരി ഫാദർ ജോൺ തോമസ് ആയമ്മൂട്ടിൽ (516) 996–4887, സെക്രട്ടറി– മോൻസി മാണി (917)597–9912, ട്രഷറർ–ഗീവര്‍ഗീസ് ജേക്കബ് (516) 587–4309, പള്ളിയുടെ അഡ്രസ്: 37–20,61 STREET, WOODSIDE, NY-11377.
Comments