സെന്‍ട്രൽ ഫ്ലോളിഡാ∙ സെൻട്രൽ ഫ്ലോറിഡായിലെ കുളത്തിൽ പതിനൊന്നടി നീളമുള്ള കുറ്റൻ ചീങ്കണ്ണി നൂറു പൗണ്ട് തൂക്കമുള്ള പിറ്റ്ബുള്ളിനെ ജീവനോടെ വിഴുങ്ങിയതായി നായയുടെ ഉടമസ്ഥ സിൻന്ധ്യാ റോബിൻ വെളിപ്പെടുത്തി. ഓഗസ്റ്റ് എട്ടിന് പിറ്റ്ബുള്ളുമായി കുളത്തിനു സമീപത്തുകൂടി നടന്നുപോകുമ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ചീങ്കണ്ണി, നായയേയും കൊണ്ടു അപ്രത്യക്ഷമാവുകയായിരുന്നെന്ന് സിൻന്ധ്യാ പറഞ്ഞു.
സംഭവത്തിനുശേഷം ചീങ്കണ്ണിയെ ഫ്ലോറിഡ ഫിഷ് ആന്റ് വൈൽഡ് ലൈഫ് അധികൃതർ കുളത്തിൽ നിന്നും നീക്കം ചെയ്തു. പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സ്ഥലത്തുതന്നെ ഉണ്ടായ ഈ അതിക്രമം തങ്ങളെ അത്ഭുതപ്പെടുത്തിയതായി എഫ്ഡബ്ല്ളിയു വക്താവ് മെലാഡി കിൽബോൺ പറഞ്ഞു.
സിൻന്ധ്യയ്ക്ക് സംഭവിച്ച നഷ്ടത്തിൽ ഖേദിക്കുന്നതായും ഇവർ പറഞ്ഞു. ഫ്ലോളിഡായിൽ സമീപകാലത്ത് ചീങ്കണ്ണികളുടെ അതിക്രമം വർധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
Comments