You are Here : Home / USA News

കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, August 13, 2019 02:43 hrs UTC

ഫിലഡൽഫിയ∙ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ചമ്പക്കരയിൽ പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടയം അസോസിയേഷൻ അമേരിക്കയിലും കേരളത്തിലും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി അശരണർക്കും ആലംബഹീനർക്കുമായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ചു വരുന്ന ഭവനങ്ങളിൽ ഒന്നാണ് ഇപ്പോൾ നൽകിയത്.
 
താക്കോൽ ദാനത്തിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ജോബി ജോർജ് (പ്രസിഡന്റ്, കോട്ടയം അസോസിയേഷൻ) അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ  എം. ജയരാജ്  ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം എംഎൽഎ) താക്കോൽ ദാനം നിർവ്വഹിച്ചു. ബിജു കുമാർ (പ്രസിഡന്റ് കറുകച്ചാൽ പഞ്ചായത്ത്), കെ. പി. ബാലഗോപാലൻ നായർ (പ്രസിഡന്റ് വാഴൂർ ഗ്രാമപഞ്ചായത്ത്) അജിത് മുതിരമല (ജില്ലാ പഞ്ചായത്ത് അംഗം) കുര്യൻ ജോയി (മുൻ പ്രസിഡന്റ് സംസ്ഥാന സഹകരണ ബാങ്ക്) ജീമോൻ ജോർജ് (ചാരിറ്റി കോഓർഡിനേറ്റർ) ഇട്ടികുഞ്ഞ് ഏബ്രഹാം (കോട്ടയം അസോസിയേഷൻ, കേരള കോഓർഡിനേറ്റർ), മാത്യു ജോൺ (കറുകച്ചാൽ പഞ്ചായത്ത് അംഗം), ജോബ് പ്ലാത്താനം, ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
 
ഏബ്രഹാം ജോസഫ്, കുര്യാക്കസ് ഏബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജോ ജോസഫ് (നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം) സ്വാഗതം ആശംസിച്ചു. ‌എംസിയായും ഭവന പദ്ധതിയുടെ മുഖ്യചാലക ശക്തിയായി മനു പാമ്പാടി പ്രവർത്തിച്ചു. ജേക്കബ് മാത്യു ഇരുമേട നന്ദി പറഞ്ഞു.
കോട്ടയം അസോസിയേഷൻ ഈ വർഷം മറ്റു നിരവധി ജനകീയ ചാരിറ്റി പദ്ധതികൾക്ക് രൂപം കൊടുത്തു വരുന്നു. സാറാ ഐപ്പ് (വിമൻസ് ഫോറം, കോഓർഡിനേറ്റർ) നേതൃത്വത്തിലുള്ള വിമൻസ് ഫോറം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹകരണം ചെയ്യുന്നു. അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
 
ജോസഫ് മാണി, സാജൻ വർഗീസ്, ജോൺ പി. വർക്കി, ജയിംസ് അന്ത്രയോസ്, കുര്യൻ രാജൻ, സാബു ജേക്കബ്, ബെന്നി കൊട്ടാരത്തിൽ, ജോഷി കുര്യാക്കോസ്, ജോൺ മാത്യു, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, സാബു പാമ്പാടി, രാജു കുരുവിള, വർക്കി പൈലോ, സെറിൻ കുരുവിള, ജേക്കബ് തോമസ്, വർഗീസ് വർഗീസ്, മാത്യു പാറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കോട്ടയം അസോസിയേഷനിൽ പ്രവർത്തിച്ചു വരുന്നത്. വിവരങ്ങൾക്ക്:  www.kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.