ഡാളസ് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ 2019 ആഗസ്റ്റ് 17, 18(ശനി, ഞായര്‍) ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
ആഗസ്റ്റ് 11 ഞായറാഴ്ച വി.കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.ബിനു തോമസ് കൊടി ഉയര്‍ത്തിയതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി, അസിസ്റ്റന്റ് വികാരി റവ.ഫാ.മാര്‍ട്ടിന്‍ ബാബുവും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
17-ാം തീയതി ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വചന പ്രഘോഷണവും നടക്കും.
18-ാം തീയതി ഞായറാഴ്ച 8.45 AM ന് പ്രഭാത പ്രാര്‍ത്ഥനയും 9.30 ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പണവും നടക്കും.
ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായി നടത്തപ്പെടുന്ന 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇമ്പമേകും. പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിന് മാറ്റു കൂട്ടും.
ഈ വര്‍ഷത്തെ പെരുന്നാള്‍ വഴിപാടായി ഏറ്റു നടത്തുന്നത് ശ്രീ.ജോര്‍ജ് മാത്യു, ജോണ്‍ മറ്റമന, സജൊ ഉതുപ്പ്, ഷിബു കോരുള എന്നിവരും കുടുംബാംഗങ്ങളുമാണ്.
വികാരി റവ.ഫാ.ബിനു തോമസ്, അസിസ്റ്റന്റ് വികാരി റവ.ഫാ.മാര്‍ട്ടിന്‍ ബാബു, വൈസ് പ്രസിഡന്റ് ശ്രീ.സാജു മോന്‍ മത്തായി, സെക്രട്ടറി ശ്രീ.ജേക്കബ് സ്‌കറിയ, ട്രഷറര്‍ ശ്രീ.യല്‍ദോസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണ സമിതി പെരുന്നാള്‍ നടത്തിപ്പിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments