സുനില്‍ തൈമറ്റം
സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ട കാര്യങ്ങളിൽ ഉൾക്കൊള്ളിക്കാൻ ആവുന്നത് കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോൺഫറൻസ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോൺഫറൻസ് വിജയകരമാക്കാൻ ഉപകാരപ്പെടണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോർത്തിണക്കിക്കൊണ്ട് ഒരു കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂ ജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് രാജു പള്ളം, റെജി ജോർജ്, ജോർജ് തുമ്പയിൽ, മധു കൊട്ടാരക്കര, ഫ്രാൻസിസ് തടത്തിൽ, ഷിജോ പൗലോസ്, ജീമോൻ ജോർജ്, മഹേഷ് മുണ്ടയാട് തുടങ്ങിയവരും കമ്മ്യൂണിറ്റി നേതാക്കളായ മാധവൻ നായർ, അനിയൻ ജോർജ്, ജിബി തോമസ്, സജിമോൻ ആൻറണി, ജോൺ ജോർജ്, ബൈജു വർഗീസ്, ജെയിംസ് ജോർജ്, സജി മാത്യു, ഷാലു പുന്നൂസ്, സണ്ണി വലിയപ്ലാക്കൽ, യോഹന്നാൻ ശങ്കരത്തിൽ എന്നിവരും പങ്കെടുത്തു.ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകിയുടെ വേർപാടിലും തിരുവനന്തപുരത്ത് മരണമടഞ്ഞ സിറാജ് പത്രത്തിന്റെ ബഷ്Iറിനും യോഗം അനുശോചനം രേഖപെടുത്തി. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള ബർഗ്ഗൻഫീൽഡ് കൗണ്ടി അവാർഡ് നേടിയ ഏഷ്യാനെറ്റിന്റെ ഷിജോ പൗലോസിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
Comments