You are Here : Home / USA News

അമേരിക്കൻ എയർലൈൻസ് കാറ്ററിങ് ജീവനക്കാർ സമരത്തിൽ ; 58 പേരെ അറസ്റ്റ് ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 14, 2019 03:50 hrs UTC

ഡാലസ് ∙ അമേരിക്കൻ എയർലൈൻസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരിൽ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 
അമേരിക്കൻ എയർലൈൻസ് കാറ്ററിങ് വിഭാഗത്തിലെ ജോലിക്കാരാണ് ഓഗസ്റ്റ് 13 ചൊവ്വാഴ്ച ഡാലസ് ഫോർട്ട്‌വർത്തിലെ ആസ്ഥാന കേന്ദ്രത്തിനു മുമ്പിൽ ധർണയും പിക്കറ്റിങ്ങും നടത്തിയത്.
 
അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നുള്ള ജീവനക്കാർ ഡാലസിലെ സമരത്തിൽ പങ്കെടുക്കുവാൻ എത്തി ചേർന്നിരുന്നു. മണിക്കൂറിനു പത്ത് ഡോളറിനു താഴെ ശമ്പളം വാങ്ങുന്നവരാണ്. ശമ്പള വർധന ആവശ്യപ്പെട്ടു സമര രംഗത്തെത്തിയിരിക്കുന്നത്.
സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനു മത്സരിക്കുന്ന ബെർണി സാന്റേഴ്സ്, കമല ഹാരിസ് എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.
 
സമരത്തിൽ പങ്കെടുക്കുന്നവർ ഉച്ചയോടെ ടെർമിനൽ ഡി യിൽ എത്തിയാണ് പിക്കറ്റിങ് ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം മനസ്സിലാക്കുന്നു എന്നും, ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അമേരിക്കൻ എയർ ലൈൻസ് അധികൃതർ പറഞ്ഞു. സമരം  ചെയ്തു വഴി തടഞ്ഞുവെന്ന കുറ്റത്തിന് സമരക്കാർക്ക് 274 ഡോളർ വീതം പിഴ വിധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.