You are Here : Home / USA News

എം എ സി ഫ് റ്റാമ്പാ - മെഗാ തിരുവാതിരയുടെ അണിയറക്കാർ

Text Size  

Story Dated: Thursday, August 15, 2019 11:47 hrs UTC

റ്റാമ്പാ : തുടർച്ചയായി മൂന്നാം വർഷവും എം.എ.സി.ഫ്. റ്റാമ്പായുടെ  ഓണത്തിന് മെഗാ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുകയാണ് എം എ സി ഫ് വുമൺ'സ് ഫോറം ഭാരവാഹികൾ.
 
ഇതിനുള്ള തയാറെടുപ്പുകൾ അതാത്‌ വര്ഷം മാർച്ചിൽ ആരംഭിക്കും. ഇരുന്നൂറിനും മുന്നൂറിനും ഇടയിലായി പങ്കെടുക്കുന്നവരുടെ വേഷവിധാനങ്ങൾ ഇന്ത്യയിൽ നിന്നാണ് അമേരിക്കയിലെത്തിക്കുന്നത്.
 
2017 ൽ തിരുവാതിര മാത്രം അവതരിപ്പിച്ചപ്പോൾ, 2018 ൽ മോഹിനിയാട്ടവും തിരുവാതിരയും ഒരുമിച്ചു അവതരിപ്പിച്ചു. എന്നാൽ ഈ വര്ഷം തിരുവാതിരക്കൊപ്പം , മോഹിനിയാട്ടം , ഭരതനാട്യം , നാടോടിനൃത്തം ,ഒപ്പന, മാർഗ്ഗംകളി എന്നിവയും അവതരിപ്പിക്കുന്നുണ്ട് . ഏകദേശം 90 മിനിട്ടോളം നീണ്ടു നിൽക്കുന്ന മെഗാ പരിപാടിയാണ് അവതരിപ്പിക്കപ്പെടുന്നത്.
 
 
 
ഈ വർഷത്തെ മെഗാ തിരുവാതിരയുടെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അഞ്ജന ഉണ്ണികൃഷ്ണനാണ്. തിരുവാതിരയുടെ കോർഡിനേറ്റർസ് സംഗീത ഗിരിധരനും , വിദ്യ ചന്ദ്രകാന്തുമാണ് .
 
അമേരിക്കയിലെ തിരക്കുള്ള ഔദ്യോധിക ജീവിതത്തിനിടയിലും മലയാളി സമൂഹത്തിലെ ഈ ഉത്സവത്തിനായി സമയം നീക്കിവെച്ച ഇവരെ മലയാളി അസോസിയേഷൻ അഭിനന്ദിക്കുന്നു.
 
കഴിഞ്ഞ മൂന്നു വർഷമായി ഓണത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാൻ പിടിക്കുന്നവർ അഞ്ജന കൃഷ്ണൻ , സാലി മച്ചാനിക്കൽ, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാൻ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്..
 
 
 
ആഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയിലെ മുഖ്യാഥിതി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലാണ്. പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.