You are Here : Home / USA News

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോർക്ക് സന്ദർശിക്കുന്നു.

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, August 15, 2019 12:00 hrs UTC

ന്യൂയോർക്ക്: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായിക വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോർക്ക് സന്ദർശിക്കുന്നു. 

കാനഡയിൽ നിന്നും ഓഗസ്റ്റ് 23നു വെള്ളിയാഴ്ച ന്യൂയോർക്കിലെത്തുന്ന അദ്ദേഹം മൂന്നു ദിവസത്തെ ഹൃസ്വ സന്ദർശനത്തിനു ശേഷം 26നു കേരളത്തിലേക്ക് മടങ്ങും. അനവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് നാലാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്. 

1998 മുതൽ 2004  വരെ എം.ജി.യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൌൺസിലംഗം, സിൻഡിക്കേറ്റ് സെക്രട്ടറി, എം.ജി.യൂണിവേഴ്സിറ്റി കോളേജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യാ യൂണിവേഴ്സിറ്റിയുടെയും യു.ജി.സി യുടെയും വിവിധ കമ്മിറ്റികളിൽ അംഗം, യു.എ.ഇ യിലെ റാസൽഖൈമ  റോയൽ കോളേജ്   ഓഫ് അപ്പ്‌ളൈഡ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ, മാലി ദ്വീപിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് കൺസൾറ്റൻറ്, മാലി ദ്വീപ് ഐലൻഡ് ഡവലപ്മെന്റ് കമ്പനി അക്കാഡമിക് ഡയറക്ടർ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. 

കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ അനവധി കായികമേളകൾ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്നിക്കൽ കോർഡിനേറ്റർ ആയിരുന്നു. 

ഇന്ത്യൻ അസ്സോസിയേൻ ഓഫ് സ്‌പോർട്സ് മാനേജ്‌മെന്റ്  സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധികീരിച്ചിട്ടുണ്ട്.

സോഷ്യോളജിയിലും ഫിസിക്കൽ എഡ്യൂക്കേഷനിലും ബിരുദാനന്തര ബിരുദവും കേരളാ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഇദ്ദേഹം 
ലണ്ടനിൽ നിന്നും യൂത്ത് ആൻഡ് ഡവലപ്മെന്റ് പ്രോഗ്രാമിൽ ഡിപ്ലോമയും കരസ്ഥമാക്കി.

കത്തോലിക്ക സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിയ്ക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മിഷൻ ചെയർമാനും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളേജ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്,

പ്രൊഫ.ജെയിംസ് ജോസഫ് (എം.ജി യൂണിവേഴ്സിറ്റി മുൻ പിആർഓ)- 347 278 5973     

പ്രൊഫ.ഡോ.ജോസ് ജെയിംസ് - 91 9447150789 (വാട്സ് ആപ്പ്)  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.