അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍ ആഗസ്റ്റ് മാസം 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
ആഗസ്റ്റ് 11-ാം തിയതി (ഞായര്‍) വി. കുര്‍ബ്ബാനാനന്തരം വികാരി റവ ഫാ തോമസ് കോര കൊടി ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 17-ാം തിയതി ശനിയാഴ്ച 12 PM ന് കുട്ടികള്‍ക്കായുള്ള ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ആരംഭിക്കും.
വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് റവ ഫാ കുരിയന്‍ പുതുക്കുയില്‍ (അങ്കമാലി ഭദ്രാസനം) വചന പ്രഘോഷണം നടത്തും. 18-ാം തിയതി ഞായറാഴ്ച രാവിലെ 8.45 ന് പ്രഭാത പ്രാര്‍ത്ഥനയും അതേ തുടര്‍ന്ന് റവ ഫാ കുരിയന്‍ പുതുക്കയലിന്റെ കാര്‍മ്മികത്വത്തില്‍ വി. ബലി അര്‍പ്പണവും നടക്കും.
മുത്തുക്കുട, കൊടി, കുരിശ് തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി അടുക്കും ചിട്ടയുമായി ഭക്ത നിര്‍ഭരമായി, വിശ്വാസികള്‍ അണിനിരന്ന് നടത്തപ്പെടുന്ന 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
പരിശുദ്ധ ദൈവ മാതാവിന്റെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹിതരാകുവാന്‍ വിശ്വാസികളേവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ ഫാ തോമസ് കോര അറിയിച്ചു.
വികാരിക്ക് പുറമേ ശ്രീ സഖററിയ കോര (വൈസ് പ്രസിഡന്റ്) ഫ്രെഡി പോള്‍ (സെക്രട്ടറി) ബേസില്‍ പീറ്റര്‍ (ട്രഷറര്‍) കമ്മറ്റിയംഗങ്ങളായ ബിജോയ് വര്‍ഗീസ്, ബിജു വര്‍ഗീസ്, ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി ആര്‍ ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണ്.
Comments