ഷോളി കുമ്പിളുവേലി
ലൂയിസിയാന: ദീര്‍ഘകാലമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്ശുശ്രൂഷ ചെയ്തു വന്ന ഫാ. ജോസഫ് പുതുപ്പള്ളി (81) ലൂയിസിയാനയിലെ മണ് റോയില്‍ ഓഗസ്റ്റ് 15 വ്യാഴം രാവിലെ നിര്യാതനായി.
കോട്ടയം മാന്‍ വെട്ടം പുതുപ്പള്ളി മാത്തന് ജോസഫിന്റെയും ഏലിയൂടെയും മകനായി 1938-ലാണു ജനനം. 1966-ല്‍ വൈദിക പട്ടം സ്വീകരിച്ചു. ഇന്ത്യയില്‍ ബനാറസ് രൂപതക്കു വേണ്ടി വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്തു.
1986-ല്‍ ന്യു ജെഴ്സിയില്‍ ഹോളി ഫാമിലി ദേവാലയത്തില്‍ അസി. വികാരിയായി ശുശ്രൂഷ ആരംഭിച്ചു. 1997-ല്‍ മണ് രോയ് സെന്റ് മാത്യൂസില്വികാരിയായി. 2016-ല്‍ റിട്ടയര്‍ ചെയ്യും വരെ അവിടെ സേവനം അനുഷ്ടിച്ചു. മൂന്നു വര്‍ഷമായി മണ് റോയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങള്‍: മാതു ജോസഫ്, ന്യു യോര്‍ക്ക്; ത്രേസ്യാമ്മ ജോണ്‍, ന്യു യോര്‍ക്ക്; റോസമ്മ കുര്യതടം (തലയോലപ്പറമ്പ്; ബ്രിജിറ്റ് പാളിയില്‍, മാഞ്ഞൂര്‍; സിസ്റ്റര്‍ തെരെസ മാര്ട്ടിന് (ബാംഗളൂര്‍)
പൊതൂദര്ശനം ഓഗസ്റ്റ് 16 വെള്ളി വൈകിട്ട് 4 മുതല്‍ 7 വരെ: സെന്റ് മാത്യുസ് ചര്‍ച്ച്, 121 ജാക്സണ് സ്ട്രീറ്റ്, മണ് റോ, ലൂയിസിയാന
സംസ്കാര ശുശ്രൂഷ; ഓഗസ്റ്റ് 17 ശനി രാവിലെ 11 മണി: സെന്റ് മാത്യൂസ് ചര്‍ച്ച്
വിവരങ്ങള്‍ക്ക്: മാത്യു ജോസഫ് 347-277-2185
Comments