You are Here : Home / USA News

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ സഹായം കൈമാറി

Text Size  

Story Dated: Friday, August 16, 2019 01:35 hrs UTC

ന്യൂയോർക്ക് ∙ വൃക്ക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതി നായി, റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യക്ക്, വെസ്റ്റ്ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ വക സാമ്പത്തിക സഹായം ക്ലബിന്റെ ഡയറക്ടർ ബോർഡ് അംഗം ഷൈജു കളത്തിലും ലാലിനി കളത്തിലും ചേർന്ന് തൃശൂരിൽ വച്ച് കൈമാറി.
 
വെസ്റ്റ്‌ചെസ്റ്റർ വൈസ്മെൻ ക്ലബ് ഇത് രണ്ടാം വർഷമാണ് വൃക്ക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കുള്ള ചികിത്സയ്ക്കായി സഹായം നൽകുന്നത്. വൺ ഡോളർ റെവല്യൂഷൻ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ ഓരോ ക്ലബ് അംഗവും ആഴ്ചയിൽ ഒരു ഡോളർ വീതം കുടുക്കയിൽ നിക്ഷേപിക്കുകയും വർഷാവസാനം അത് ക്ലബിന് കൈമാറുകയും ചെയ്തു വരുന്നു.
പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തിൽ വെസ്റ്റ് ചെസ്റ്റർ ക്ലബ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഫാ. ചിറമേൽ പ്രശംസിച്ചു. നാട്ടിൽ കിഡ്നി രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വൈസ്മെൻ ക്ലബ് നൽകിയ സഹായം നന്ദിപൂർവ്വം സ്മരിക്കുമെന്നും ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.