ജോയിച്ചന്‍ പുതുക്കുളം
ഒഹായോ : സെയിന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സി.എന്‍ .സി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഈ വര്‍ഷം ഓഗസ്റ്റ് 17 ആം തിയതി ഡബ്ലിന്‍ എമറാള്‍ഡ് ഫീല്‍ഡ്‌സ് ഇല്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .കഴിഞ്ഞ വര്‍ഷത്തിലെ പോലെ ഈ തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉള്‍ക്കൊള്ളിച്ചു നടത്തുവാന്‍ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ് .
ഡെവ് കെയര്‍ സൊല്യൂഷന്‍സ് ആണ് ഈ തവണത്തെയും പ്രധാന സ്‌പോണ്‍സര്‍ . മിഷന്‍െ കീഴിലുള്ള മൂന്നു ടീമുകള്‍ക്കു പുറമെ സെയിന്‍റ് എഫ്രേംസ് മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ,സെയിന്‍റ് .ചാവറ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍,ഒഹായോ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ടീമുകളും മത്സരിക്കുന്നു .
വിജയം നേടുന്ന ടീമിന് ട്രോഫിയും സ്വര്‍ണ്ണ മെഡലും ലഭിക്കുന്നതാണ് .കൂടാതെ മാന്‍ ഓഫ് ദി മാച്ച് ,മാന് ഓഫ് ദി സീരീസ് ,ബെസ്റ്റ് ഫീല്‍ഡര്‍ എന്നീ അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.
താഴെ വിവരിച്ചിരിക്കുന്ന രീതിയില്‍ ആണ് ഈ വര്‍ഷത്തെ സി .എന്‍ .സി ടൂര്‍ണമെന്‍റ് ക്രമീകരിച്ചിട്ടുള്ളത് .
1 . മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകള്‍ ആയിട്ടായിരിക്കും മാച്ചുകള്‍ നടത്തപ്പെടുന്നത്.
2 . ഓരോ ഗ്രൂപ്പിലും മൂന്നു മാച്ചുകള്‍ വീതം ഉണ്ടായിരിക്കുന്നതാണ് .
3 .രണ്ടു ഗ്രൂപിലെയും ഒന്നാം സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലായിരിക്കും ഫൈനല്‍ മാച്ച്.
കൂടുതല്‍ വിവരങ്ങള്‍ക്കായി പി .ആര്‍ .ഒ. ദിവ്യ റോസ് ഫ്രാന്‍സിസിനെ സമീപിക്കേണ്ടതാണ് .
കൊളംബസില്‍ നിന്നും പി.ആര്‍.ഒ. ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത്.
Comments