You are Here : Home / USA News

പ്രളയബാധിതർക്കു സഹായഹസ്തവുമായി ഫോമാ വിമൺസ് ഫോറം.

Text Size  

Story Dated: Sunday, August 18, 2019 01:23 hrs UTC

(പന്തളം ബിജു തോമസ്)
 
ഡാളസ്: ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രളയദുരിതത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന നമ്മളുടെ സഹോദരങ്ങൾക്ക്, സഹായമെത്തിക്കുവാൻ  ഫോമാ വിമൻസ്  ഫോറം മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ വളരെ ശോചനീയമാണ്. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കും, പ്രളയാനന്തരം  സ്വന്തം വീടുകളിലേക്ക്  മടങ്ങുവാൻ തയ്യാറെടുക്കുന്നവർക്കും വലിയ തോതിൽ സഹായമെത്തിക്കേണ്ടതായുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് നമ്മളാലാവും വിധം സഹായങ്ങൾ എത്രയും വേഗം എത്തിക്കുകയെന്നതാന്ണ്  ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്നു ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു. 
 
സർക്കാരിന്റെ കണക്കിൽ, ആയിരത്തി എഴുനൂറോളം ദുരിതാശ്വാസക്യാമ്പുകളിലായി,  മൂന്നു ലക്ഷത്തോളം ജനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമായി  മാറ്റി പാർപ്പിച്ചിട്ടുണ്ട്.  ജന്മ നാടിന്റെ സ്പന്ദനങ്ങളിൽ അറിയാതെ നെടുവീർപ്പിടുന്നവരാണ് നമ്മൾ. നാടിനെ സ്നേഹിക്കുന്ന നല്ലവരായ അമേരിക്കൻ മലയാളികൾ അകമഴിഞ്ഞ് സഹായിക്കുന്നവരാണ്. നിലവിലെ സാഹചര്യം അതീവഗുരുതരമാണ്, ആരോഗ്യപരിപാലനമുൾപ്പെടെയുള്ള തലങ്ങളിൽ അതീവ ജാഗ്രത പുലർത്തണ്ട സമയമാണിത്. അതിനായി നമുക്കവരെ, നമ്മളാലാവും വിധം സഹായിക്കാം. നിങ്ങളുടെ ചെറിയ സഹായങ്ങൾ, പ്രളയദുരിതത്തിൽ പെട്ട് ഉഴലുന്നവർക്കു വലിയ ആശ്വാസമേകുമെന്നുറപ്പുണ്ട്. ഫോമായുടെ ചാരിറ്റി ഫണ്ടുകൾ സുതാര്യമാണ്. ഇടനിലക്കാരില്ലാതെ, നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിയായതു കൊണ്ട്, ഈ ഫണ്ടിന്റെ മുഴുവൻ തുകയും ഇപ്പോഴത്തെ പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസത്തിനുപയോഗിക്കും. 
 
നിങ്ങളുടെ സംഭാവനകൾ ഓൺലൈനിലൂടെ അയക്കാം. ആയാസരഹിതമായി, വളരെ വേഗത്തിൽ ഡോണേറ്റ്  ചെയ്യാവുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ഫോമാ ക്രമീകരിച്ചിട്ടുള്ളത്. ഫോമാ നാഷണൽ കമ്മറ്റി മെമ്പർ (വനിതാ പ്രതിനിധി) അനു  ഉല്ലാസിന്റെ മനസിലുദിച്ച ആശയമാണ്  ഈ പദ്ധതി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് നമ്മളാലാവും വിധം സഹായങ്ങൾ എത്രയും വേഗം എത്തിക്കുകയെന്നതാണ്   ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്നു ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു.  നിങ്ങളുടെ ഒരോരുത്തരുടെയും പൂർണ്ണ  പിന്തുണയും, സഹായ സഹകരണങ്ങളും നൽകി ഈ ചാരിറ്റി പ്രവർത്തനത്തെ ഏറ്റെടുക്കണമെന്ന്  എല്ലാ  വിമൻസ് ഫോറം കമ്മറ്റി  മെംബേഴ്‌സും, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് അബ്രഹാമും  അഭ്യർത്ഥിച്ചു.
 
താങ്കളുടെ സഹായം ഈ ലിങ്കിലൂടെയാവട്ടെ https://www.facebook.com/donate/2184646434998241/10157196020700708/
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.