ശ്രീകുമാര്‍ പി
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്വെന്ഷന് മേളക്കൊഴുപ്പേകാന്‍ പല്ലാവൂര്‍ സംഘവും, കലാമണ്ഡലം ശിവദാസും എത്തും. വാദ്യലോകത്തെ പല്ലാവൂര്‍ ശൈലിയുടെ ഇളമുറക്കാരന് പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ളസംഘമാണ് ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പഞ്ചാരി മേളവുമായി എത്തുക.
പല്ലാവൂര്‍ ത്രയത്തിലെ മണിയന് മാരാരുടെ മകനായ ശ്രീധരന് രാജ്യത്തിനകത്തും പുറത്തും നിരവധിതവണ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പൂരങ്ങള്‍ക്കും വേലകള്‍ക്കും പ്രമാണിയായ പഞ്ചവാദ്യലോകത്തെ ഈ യുവതാരത്തിന്റെ മേളപ്പെരുക്കം കണ്‍വന്‍ഷന്റെ ശോഭ കൂട്ടും. ശ്രീധരന്റെ ഇളയ സഹോദരന് ശ്രീകുമാറും, ചെണ്ടമേളത്തിലെ പ്രധാനി കലാമണ്ഡലം ശിവദാസും സംഘത്തിലുണ്ടാകും.
മനോജ് കുളങ്ങാട്ട്, പല്ലശന ശ്രീജിത്ത് മാരാര്‍, രെജിത്ത് മാരാര്‍, രാജേഷ് നായര്‍, രാജേഷ് കുട്ടി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
Comments