ഡാളസ്: മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കപ്പെട്ടു.
ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കുട്ടികളും, മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരത്തില്‍പരം പേര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. റാവുകല്‍വാല അതിഥികളെ പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. സംഘാടനാ പ്രസിഡന്റ് ഡോ പ്രസാദി തോട്ടക്കുറ ഇന്ത്യന്‍ പതാക ഉയര്‍ത്തി ഇര്‍വിംഗ് സിറ്റി മേയര്‍ പ്രൊടേം ഓസ്‌കര്‍ വാര്‍ഡ് മുഖ്യാതിഥിയായിരുന്നു. ഗോപാല്‍ പൊന്നമഗി, മനീഷ് സേത്തി, ടൈ ബ്ലെഡോസ് എന്നിവരെ കൂടാതെ നിരവധി സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് നിരവധി പേര്‍ പീഡനങ്ങളും, ത്യാഗങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും, ആസ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുവാന്‍ ഭരണാധികാരികളും, ഇന്ത്യന്‍ ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജോ പ്രസാദ് പറഞ്ഞു. എംജി എം എന്‍ ടി വിതരണം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ പതാകകള്‍ വഹിച്ചുകൊണ്ടു നടത്തിയ പ്രകടനം ആകര്‍ഷകമായിരുന്നു. ജോണ്‍ (കൊ ചെയര്‍) നന്ദി പറഞ്ഞു. പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും ഉണ്ടായിരുന്നു.
Comments