You are Here : Home / USA News

ഫൊക്കാന ഫ്‌ളോറിഡാ റീജിയന്‍ നൂതന കര്‍മ്മ പരിപാടികളുമായി രംഗത്ത്

Text Size  

Story Dated: Monday, August 26, 2019 03:18 hrs UTC

ടാമ്പാ: ഫൊക്കാന റീജിയന്റെ പ്രത്യേക മീറ്റിംഗ് ടാമ്പയില്‍ കൂടി ഈ വര്ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപരേഖ നല്‍കി.

റീജിയണിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി സ്‌പെല്ലിങ് ബീ, ബ്യൂട്ടി പേജന്റ്, സ്റ്റാര്‍ സിങ്ങര്‍ മത്സരങ്ങള്‍ നടത്തുന്നതാണ്. വിവിധ ഇനം കായിക മത്സരങ്ങള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി യുവാക്കള്‍ക്ക് താല്പര്യമുള്ള പല മത്സരങ്ങളും റീജിയന്‍ തലത്തില്‍ സംഘടിപ്പിക്കും.
പൊതു ജനങ്ങള്‍ക്ക് താല്പര്യമുള്ള പല വിഷയങ്ങളിലും പ്രത്യകിച്ചും ആരോഗ്യ സംരക്ഷണത്തില്‍ സെമിനാറുകള്‍ നടത്തും. സീനിയര്‍ സിറ്റിസണ്‍സിന്ഉപകാരപ്രായമായ ഗവര്‍മെന്റിന്റെ ആനുകുലകങ്ങള്‍ പ്രതിപാദിക്കുന്ന പഠന ക്ലാസുകള്‍ തുടങ്ങിയവ  നടപ്പിലാകും.

 ഫൊക്കാന നാഷണല്‍ നേതാക്കളെയും റീജിയന്‍ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഫാമിലി നൈറ്റ് വിപുലമായി രീതിയില്‍ ടാമ്പയില്‍ സംഘടിപ്പിക്കും.ഫൊക്കാനയില്‍ പുതുതായി അംഗത്വമെടുക്കാന്‍ പല സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.

ഫൊക്കാന ഫൌണ്ടേഷന്‍ വൈസ്‌ചെയര്മാന് സണ്ണി മറ്റമന, മുന്‍ ട്രെഡ്ടീ ബോര്‍ഡ് ചെയര്‍മാനും കേരള കണ്‍വെന്‍ഷന്‍ ചെയര്മാനുമായിരുന്ന ജോര്‍ജി വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരത്, ഫൊക്കാന കമ്മിറ്റി മെമ്പര്‍ രാജീവ് കുമാരന്‍, ചാക്കോ കുരിയന്‍ ഒര്‍ലാണ്ടോ, മലയാളീ അസോസിയേഷന്‍ ഓഫ് ടാമ്പാ പ്രസിഡന്റ് ഷൈനി കിഴക്കേനടയില്‍, അരുണ്‍ ചാക്കോ, കിഷോര്‍ പീറ്റര്‍, പി. വി ചെറിയാന്‍, ഡോ. ജെഫ്‌റി ചെറിയാന്‍ തുടങ്ങി, ഒര്‍ലാണ്ടോ, മയാമി, ടാമ്പാ എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികളും നേതാക്കളും സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഫൊക്കാന പ്രസിഡന്റ് ശ്രീ. മാധവന്‍ നായര്‍ ഇന്ത്യയിലായിരുന്നതിനാല്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും അദ്ദേഹം പ്രഖ്യാപിച്ചു. സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്തണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവര്‍ റീജിയന്‍ നേതൃത്വത്തെ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.