You are Here : Home / USA News

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ യുടെ ട്രൈസ്‌റ്റേറ്റ് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

Text Size  

Story Dated: Wednesday, August 28, 2019 02:54 hrs UTC

അമേരിക്കയിലെ ന്യൂയോര്‍ക്ക് , ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ട്രൈസ്‌റ്റേറ്റ് റീജിയണിലെ ഫ്‌ലവേഴ്‌സ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി െ്രെടസ്‌റ്റേറ്റിന്റെ  ചുമതലയുള്ള റീജണല്‍ മാനേജര്‍ ആയി പ്രമുഖ മാധ്യമപ്രവര്‍ത്തകനും ന്യൂജേഴ്‌സിയിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ ജോസഫ് ഇടിക്കുളയെ നിയമിച്ചതായി ഫ്‌ലവേഴ്‌സ് യുഎസ്എ സിഇഓ ബിജു സക്കറിയ അറിയിച്ചു.
 
മലയാള ടെലിവിഷന്‍ രംഗത്തെ കുലപതിയായി തുടരുന്ന ശ്രീ. ആര്‍. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍, കോമഡി ഉത്സവം, ഉപ്പും മുളകും തുടങ്ങിയ പരിപാടികള്‍ ഇന്ന് അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ ജീവിത സ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന അമേരിക്കന്‍ ഡ്രീംസ്, അമേരിക്കന്‍ ലൈഫ്‌സ്‌റ്റൈല്‍ തുടങ്ങിയ പരിപാടികളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
ദൃശ്യമാധ്യമരംഗത്ത് നാട്ടിലും അമേരിക്കയിലുമായി ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള, ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ യുടെ പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്ന പ്രൊഡ്യൂസര്‍ മഹേഷ് മുണ്ടയാട്, അമേരിക്കയിലെ പ്രമുഖ കലാ സംഘാടകനായ മിത്രാസ് രാജന്‍ ചീരന്‍, വര്‍ഷങ്ങളായി പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോജി കറുകയില്‍, അമേരിക്കന്‍ ഡ്രീംസ് അവതാരകയും ഫ്‌ലവേഴ്‌സ് യുഎസ്എ പി. ആര്‍!.ഒ യുമായ ജിനു വിശാല്‍, മിനി സ്‌ക്രീനില്‍ മികവ് തെളിയിച്ച അവതാരകരായ  തുമ്പി അന്‍സൂദ്, സോഫിയ മാത്യു, സുനിത അനീഷ് തുടങ്ങിയവരും െ്രെടസ്‌റ്റേറ്റില്‍ ഫ്‌ലവേഴ്‌സ് യുഎസ്എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
 
അമേരിക്കയില്‍ ഷിക്കാഗോയിലും ന്യൂജേഴ്‌സിയിലും ഫ്‌ലവേഴ്‌സ് യുഎസ്എ യുടെ സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തത്തോടുകൂടി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ടോക് ഷോകള്‍, ഫാമിലി എന്റര്‍ടെയിന്‍മെന്റ് ഷോ തുടങ്ങിയ പരിപാടികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഈ സ്റ്റുഡിയോകളില്‍ പുരോഗമിക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ ബിസിനസ് പ്രമോഷനും, കലാകാരന്മാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുമുള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഈ സ്റ്റുഡിയോകളില്‍ ഒരുക്കിയിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
 
ഫ്‌ലവേഴ്‌സിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് അമേരിക്കയിലെ ഡയറക്ടര്‍മാരായ ജോണി സറോ, സിജോ വടക്കന്‍, ഇമ്മാനുവല്‍ സറോ, ഡോ. ജോ ജോര്‍ജ്, ടി സി ചാക്കോ, നറിന്‍ സറോ എന്നിവരാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്,
 
ബിജു സഖറിയ : 847 630 6462
 
ജോസഫ് ഇടിക്കുള : 201 4215 303
 
മഹേഷ് മുണ്ടയാട് : 610 427 9725

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.