You are Here : Home / USA News

വർഷം കഴിഞ്ഞും പിടികൊടുക്കാതെ കൊലയാളി; വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം

Text Size  

Story Dated: Wednesday, August 28, 2019 03:39 hrs UTC

വെർജീനിയ∙ ദമ്പതികളുടെ ഘാതകരെ കുറിച്ചു വിവരം നൽകുന്നവർക്ക് 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പത്തു വർഷം മുൻപ് കൊല്ലപ്പെട്ട ഡേവിഡ് മെറ്റ്സലർ (19), ഹെഡി ചൈൽഡ്സ് (18) എന്നിവരുടെ ഘാതകരെ കുറിച്ചു വിവരം നൽകുന്നവർക്കാണ് 100,000 ഡോളർ പ്രതിഫലം വെർജീനിയ പൊലീസ് പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ഡേവിഡും ഹെഡിയും വിദ്യാർഥികളായിരുന്നു. ഇവർ കൊല്ലപ്പെട്ടു പത്തുവർഷം തികയുന്ന ഓഗസ്റ്റ് 26 നാണ് പ്രഖ്യാപനം ഉണ്ടായത്.
 
 
മോണ്ട്ഗോമറി കൗണ്ടി കാഡ്‌വെൻ ഫിൽഡ് പ്രദേശത്തേക്ക് ഡ്രൈവ് ചെയ്തുപോയ ഇരുവരും വെടിയേറ്റാണ് കൊലപ്പെട്ടത്. രാത്രി 8.25നും പത്തിനും ഇടയില്‍ പാർക്കിങ്ങ് ലോട്ടിൽവച്ചാണ് വെടിയേറ്റത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പേഴ്സ്, ക്രെഡിറ്റ് കാർഡ്, ഫോൺ, ഐഡി കാർഡ്, ക്യാമറ എന്നിവ മോഷണം പോയിരുന്നു.
 
പ്രതികളെ കണ്ടെത്തുന്നവർക്ക് എഫ്ബിഐ ആദ്യം പ്രഖ്യാപിച്ചിരുന്നത് 28,000 ഡോളറാണ്. പത്തുവർഷം പൂർത്തിയാക്കുന്ന ദിവസം തുക 100,000 ഡോളറായി ഉയർത്തി. കൊലപാതകത്തിനു ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. വെർജീനിയ പൊലീസ് വെബ്സൈറ്റിലോ, 540 375 9589 എന്ന നമ്പറിലോ വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.