ജോയിച്ചന്‍ പുതുക്കുളം
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു.
ഇക്കുറി ആതിഥേയത്വം വഹിക്കുന്ന കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ക്ലബ് ആഗോള വോളിബോള്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിലിക്കണ്‍വാലിയിലെ വോളിബോള്‍ പ്രേമികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഈ വേളയില്‍ കാലിഫോര്‍ണിയയിലെ ടൂര്‍ണമെന്റ് സംഘാടകസമിതി ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്നു പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ 25-നു ടൂര്‍ണമെന്റ് കമ്മിറ്റിയിലെ അക്കോമഡേഷന്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റികളുടെ ചുമതലകള്‍ വഹിക്കുന്ന മേരീദാസിന്റെ ഭവനത്തില്‍ കാലിഫോര്‍ണിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറില്‍പ്പരം കായികപ്രേമികള്‍ ഒത്തുചേര്‍ന്നു ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുകയുണ്ടായി.
പ്രായഭേദമെന്യേ പുരുഷന്മാരും, സ്ത്രീകളും, യുവജനങ്ങളും വളരെയധികം ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി വരവേല്‍ക്കുന്ന ഈ കായികമാമാങ്കത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രസിഡന്റ് ആന്റോ ഇല്ലിക്കാട്ടില്‍, ചെയര്‍പേഴ്സണ്‍ പ്രേമ തെക്കേക്ക്, സെക്രട്ടറി രാജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി റ്റോമി പഴയംപള്ളില്‍, ട്രഷറര്‍ ജോസുകുട്ടി മഠത്തില്‍, ജോയിന്റ് ട്രഷറര്‍ റ്റോമി വടുതല, പി.ആര്.ഒ സാജു ജോസഫ് എന്നിവരും ബോര്‍ഡ് മെമ്പേഴ്സ് ആയ ബിജു ജോര്‍ജ്, വിനോദ് ബാലകൃഷ്ണന്, ജിംജി, പ്രദോഷ് സുബാഷ് സഖറിയ, അജു ഫിലിപ്പ്, മനു പീന്ഗാബില്, മേരിദാസന്‍, ബോബി മാമ്മന്‍, ജോസ് വി, തമ്പി ആന്റണി തെക്കേക്ക്, കെയില്‍ തെക്കേക്ക്, സിനോയ് ടി. ജോസഫ്, മാത്യു കുരുവിള, ജോണ്സണ് വര്‍ഗീസ്, മാണി ദേവസ്യ, ജയിംസ് ദേവസ്യ, സാജു ജോസഫ്, ഷെറി ജോസഫ്, വിന്‍സെന്റ് ബോസ്, ജാബു ജോയ്, ജോബിന്, സിജില്‍ പാലയ്ക്കലോടി, ബിജു മാത്യു തുടങ്ങി നൂറില്‍പ്പരം കമ്മിറ്റി മെമ്പേഴ്സിന്റെ പരിശ്രമമാണ് ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി നിലകൊള്ളുന്നത്.
സിലിക്കണ്‍വാലിയിലെ ഈ കായിക മാമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളേയും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ പേരിലും, എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ പേരിലും സ്വാഗതം ചെയ്യുന്നതായി ഭാരവഹികള്‍ അറിയിച്ചു. സാജു ജോസഫ് അറിയിച്ചതാണിത്.
Comments