You are Here : Home / USA News

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2019 സെപ്റ്റംബർ 14 ന്

Text Size  

Story Dated: Friday, August 30, 2019 03:32 hrs UTC



ഹൂസ്റ്റൺ:  ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation ,America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും സെപ്റ്റംബർ 14നു ശനിയാഴ്ച്ച  രാവിലെ 8 മണി മുതൽ 12 മണി വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ്  പ്ലാസയിൽ വെച്ച് (3945 , CR 58, മാൻവെൽ, ടെക്സാസ് 77578) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ, ഇകെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം ,കാഴ്ച, കേൾവി തുടങ്ങിയ 20  ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ആദ്യമെത്തുന്ന 120  പേർക്ക് സൗജന്യ ഫ്ളൂഷോട്ട് നൽകുന്നതാണ് . ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.     .

കൂടുതൽ വിവരങ്ങൾക്ക് 281  402  6585  എന്ന നമ്പറിൽ ബന്ധപ്പെടുക

റിപ്പോർട്ട് : ജീമോൻ റാന്നി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.