You are Here : Home / USA News

വാടകക്കാരെ ഒഴിപ്പിക്കാനെത്തിയ ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ അറസ്റ്റിൽ

Text Size  

Story Dated: Saturday, August 31, 2019 01:35 hrs UTC

കലിഫോർണിയ ∙ മൗണ്ടൻ വ്യു ഡൈ ഓക് സ്ട്രീറ്റിൽ വാടകയ്ക്കു നൽകിയിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റു നാലു പുരുഷ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്ററും റീഷാ കാപ്പിറ്റലിന്റെ സ്ഥാപകയുമായ റീനു സെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സണ്ണിവെയ്‌ലിൽ താമസിക്കുന്ന റീനു നാലു പേരുമൊത്ത് അപ്പാർട്ട്മെന്റിൽ എത്തിച്ചേരുകയും അവിടെ താമസിച്ചിരുന്ന രണ്ടു കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തോട് ഉടൻ ഒഴിഞ്ഞു പോകുകയോ,  വാടക കുടിശ്ശിക ഏൽപിക്കുകയോ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
 
തുടർന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇവരെ കണ്ടയുടനെ വാതിൽ അടച്ച കുടുംബാംഗങ്ങളെ,  മുൻവശത്തെ വാതിൽ  കുത്തി തുറന്ന് പുറത്താക്കുന്നതിനും ഇവർ ശ്രമിച്ചു. ഇതിനിടയിൽ പുറകിലൂടെ നാലുപേരും രക്ഷപ്പെട്ടു പൊലീസിനെ വിവരം അറിയിച്ചു.
 
പൊലീസ് എത്തി ചേർന്നപ്പോൾ വീടിനു മുമ്പിൽ നിന്നിരുന്ന റീനു ഉൾപ്പെടെയുള്ള അഞ്ചു പേരേയും കസ്റ്റഡിയിലെടുത്തു. സെയ്നിക്കെതിരെ, മോഷണശ്രമം, കുറ്റകൃത്യം നടത്തുന്നതിനുള്ള ഗൂഡാലോചന, അപ്പാർട്ട്മെന്റിലേക്കുള്ള വൈദ്യുതി അനധികൃതമായി തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്. സെയ്നി എന്തുകൊണ്ടാ ഇത്തരം അതിക്രമങ്ങൾക്ക് ആളുകളെ വാടകയ്ക്കെടുത്തതെന്നു മനസ്സിലാകുന്നില്ല, പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇവരെ സാന്റാക്ലാര കൗണ്ടി ജയിലിൽ അടച്ചു. 75,000 ജാമ്യസംഖ്യ നിശ്ചയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.