ന്യൂജേഴ്സി : ഫോമയുടെ പ്രൊഫഷണല്‍ സംഗമത്തില്‍ പങ്കെടുക്കുവാനായി അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നിര തന്നെയാണ് സംഘാടകര്‍: ഫോ അണി നിരത്തുന്നത്. സെനറ്റര്‍ പീറ്റര്‍ ജെ ബാണ്‍സ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ബിരുദവും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും എടുത്തതിനുശേഷം സെട്ടണ്‍ ഹോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലോയില്‍ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്. ഇപ്പോള്‍ യു.എസ്.കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു സെനറ്റിലെ നൂറില്‍ ഒരാളാണ് അദ്ദേഹം. സെനറ്റര്‍ ബാബ് സ്മിത്ത്, ചരിത്രത്തില്‍ ബിരുദവും കെമിസ്ട്രിയിലും എന്വിറോണ്മെന്റല് സയന്‍സിലും ബിരുദാനന്തര ബിരുദവും സെട്ടണ്‍ ഹോള്‍ യൂണവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും എടുത്തു. ഇപ്പോള്‍ അമേരിക്കന്‍ സെനറ്റില്‍ ന്യൂജേഴ്സിയില്‍ നിന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു നൂറില്‍ ഒരാളാണ് അദ്ദേഹം. അസ്സംബ്ലിമാന്‍ പാട്രിക് ജെ ഡീഡ്നന്, പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ബിരുദവും സെട്ടണ്‍ ഹോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലോയില്‍ ഡോക്ടറേറ്റും എടുത്തു. അദ്ദേരം ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു യു.എസ്. പ്രതിനിധി സഭയില്‍ ( യു.എസ്. നാഷണല്‍ ലെജിസ്ലേറ്റീവ് ) ആയിരിക്കുന്നു. അസംബ്ലി വുമണ്‍ നാന്‍സി പിന്‍കിന്‍, പുതുതായി അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു തിരഞ്ഞെടുത്ത നാന്‍സി 18 ആംഡിസ്ട്രിക്റ്റില് നിന്ന് ഈസ്റ്റ് ബ്രണ്‍സ്വിക്ക്, എഡിസണ് എന്ന സിറ്റികളെ പ്രതിനിധാനം ചെയ്യുന്നു. അസ്സംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, ഇലക്ട്രിക് എന്‍ജിനിയറിങ്ങില്‍ ബിരുദവും, ബിരുദാനന്തരബിരുദവും എടുത്ത ഇന്ത്യന്‍ വംശജനായ ഇദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിട്ടു അമേരിക്കന്‍ പ്രതിനിധി സഭയിലെ അംഗമാണ്. അസ്സംബ്ലിമാന്‍ രാജ് മുഖര്‍ജി, ഇന്ത്യന്‍ വംശജനും ന്യൂജേഴ്സിയിലെ യുവ ഡെമോക്രാറ്റിക് നേതാവുമായ രാജ്, പുതുതായി അമേരിക്കന്‍ ജന പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ സാന്നിധ്യം യുവജനങ്ങള്‍ക്ക് പ്രചോദനമായിരിക്കും. മേയര്‍ തോമസ് ലാങ്കേയ്, ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ 28 വര്‍ഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം അക്കൗണ്ടിങ്ങില്‍ ബിരുദധാരയാണ് . അദ്ദേഹം ഇപ്പോള്‍ എഡിസണ് സിറ്റി മേയര്‍ ആണ്. മോയര്‍ ബ്രയന്‍ ഡി ലെവിന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ഇത് മൂന്നാം തവണയാണ് മേയര്‍ ബ്രയന്‍ ഫ്രാങ്ക്ളിന് ടൗണ്‍ഷിപ്പില്‍ മേയര്‍ പദവി അലങ്കരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന് സൗത്ത് ഏഷ്യന്‍ ഡെമോക്രാറ്റിക് ക്ലബ് അംഗം ജിബി തോമസ് ഉറപ്പു നല്കി. അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ ഇത്രയും പേരെ യങ്ങ് പ്രൊഫണല്‍ സമ്മിറ്റില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്ന സെക്രട്ടറി ഗ്ലാട്സണ്‍ വര്‍ഗ്ഗീസ്,ട്രഷറര്‍ വര്‍ഗ്ഗീസ് ഫിലിപ്പൈ്വ പി എസ് ചെയര്മാന് ജിബി തോമസ്സും പറഞ്ഞു. യങ്ങ് പ്രൊഫണല്‍ സമ്മിറ്റിലേക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ , എത്രയും വേഗം സമ്മിറ്റിലേക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സാഘാടകര് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് മാത്യൂ - 267-549-1196
ഗ്ലാഡ്സണ്‍ വര്‍ഗ്ഗീസ് - 847-561-8402
വര്‍ഗ്ഗീസ് ഫിലിപ്പ്-215-934-7212
ജിബി തോമസ് - 914-573-1616
റെനി പൗലോസ് - 510-303-4868
അനില്‍ പുത്തന്‍ചിറ-732-319-6001
ബിനു ജോസഫ്-267-235-4345
വിനോദ് കൊണ്ടൂര്‍ ഡേവിഡ് - 313-208-4952
വെബ്സൈറ്റ് :www.fomaa.com
രജിസ്റ്റര്‍ ചെയ്യാന്‍ : http://fomaa.com/html/YPS2013Registration.html/







Comments