ഹൂസ്റ്റൺ ∙ അഞ്ചു വയസ്സുള്ള മകളുടെ മൃതശരീരം ദിവസങ്ങളോളം വീടിനകത്തെ ക്ലോസെറ്റിൽ ചാക്കിൽ പൊതിഞ്ഞുവച്ച കേസിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബർ 2 തിങ്കളാഴ്ചയാണു ചീഞ്ഞ് അഴുകി തുടങ്ങിയ മൃതദേഹം ഇവരുടെ ഹൂസ്റ്റണിലുള്ള വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയത്.
കൊച്ചുമകളെ അന്വേഷിച്ചു വീട്ടിലെത്തിയ ഗ്രാന്റ് പേരന്റ്സ് വീടിനകത്തു നിന്നും പുറത്തുവന്ന ദുർഗന്ധം എന്താണെന്ന് മകൾ 27 വയസ്സുള്ള പ്രിസില്ല സിക്കോളിനോടു അന്വേഷിച്ചപ്പോണു കുട്ടി മരിച്ച വിവരം ഇവർ മാതാപിതാക്കളെ അറിയിച്ചത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ടോയ്‌ലറ്റ് ക്ലീനിങ്ങ് ലിക്വിഡ് കുടിച്ചാണു കുട്ടി മരിച്ചതെന്നും, ചൈൽഡ് പ്രൊട്ടക്ട്ടീവ് സർവീസിനെ വിവരം ഭയം കൊണ്ടാണ് അറിയിക്കാതിരുന്ന തെന്നും പ്രിസില്ല പോലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 27 ന് ആണു കുട്ടി മരിച്ചത്. മരിച്ചതിനു ശേഷം ശരീരം ബ്ലാങ്കറ്റിൽ പൊതിഞ്ഞു ക്ലോസറ്റിൽ വയ്ക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
കുട്ടി എങ്ങനെ മരിച്ചു അപകടമരണമാണോ, മനപൂർവ്വമാണോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നു ഹൂസ്റ്റൺ പോലീസ് പത്രസമ്മേള നത്തിൽ പറഞ്ഞു. സംഭവം നടന്ന വീട്ടിലേക്ക് പ്രിസില്ലയും മകളും ഓഗസ്റ്റ് 23നാണ് താമസം മാറ്റിയത്. കൂടെ ഇവരുടെ കാമുകനും താമസിച്ചിരുന്നു.
Comments