You are Here : Home / USA News

ശനിയാഴ്ച (09/07/2019) 140-മത് സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’!

Text Size  

Story Dated: Friday, September 06, 2019 03:07 hrs UTC

ഡാലസ്:  2019 സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിനാല്‍പ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’ എന്ന പേരിലാണ് നടത്തുക. ഭാഷാപോഷിണിയുടെ മുന്‍ പത്രാധിപരും പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്നേഹിയും പണ്ഡിതനുമായ കെ. സി. നാരായണനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലുള്ള അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും  അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
 
 
2019 ഓഗസ്റ്റ്‌ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കാരശ്ശേരിയൊടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്നേഹിയും പണ്ഡിതനും മതേതര മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനും സാമൂഹിക രാഷ്ട്രിയ പുരോഗമനവാദിയുമായ ഡോ: എം. എന്‍. കാരശ്ശേരിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. എം. എന്‍. കാരശ്ശേരിയുമായി നേരിട്ട് സംവദിക്കാനും അദ്ദേഹത്തിന്‍റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിമുപ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
 
 
 
മലയാളികളുടെ പ്രിയ കവി ആറ്റൂര്‍ രവിവര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സല്ലാപാരംഭത്തില്‍ ഒരു മിനിറ്റ് മൌനം ആചരിക്കുകയുണ്ടായി.
 
 
 
ചെറിയാന്‍ കെ. ചെറിയാന്‍, സി. എം. സി., ഡോ: എന്‍. പി. ഷീല, ഡോ. നന്ദകുമാര്‍, തമ്പി ആന്റണി, പ്രൊഫ. ജിം ചാക്കോ, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ. എം. എസ്. ടി. നമ്പൂതിരി, ഡോ: സി. പി. മാത്യു, ഡോ: കുര്യാക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, പി. ടി. പൗലോസ്‌, അബ്ദുല്‍ ജബ്ബാര്‍, മാത്യു നെടുംകുന്നേല്‍, ബ്ലെസന്‍ ടെന്നിസി, തെരേസ ആന്റണി, ജോസഫ്‌ പൊന്നോലി, തോമസ്‌ എബ്രഹാം, യു. എ. നസീര്‍, രാജു തോമസ്‌, രഞ്ജിത്ത് ടൊറോണ്ടോ, രാജമ്മ തോമസ്‌, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, അബ്ദുല്‍ പുന്നയുര്‍ക്കുളം, ജേക്കബ്‌ കോര, ചാക്കോ ജോര്‍ജ്ജ്, തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജേക്കബ്‌ സി. ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവരും ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
 
 
 
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....
 
 
1-857-232-0476 കോഡ് 365923
 
 
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
 
 
Join us on Facebook  https://www.facebook.com/groups/142270399269590/
 
 
 
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍ 
 
 
 
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 
 
എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതല്‍ 12:00 മണി വരെ (EST)
 
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ്  365923
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269
 
e-mail: sahithyasallapam@gmail.com  or jain@mundackal.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.