ഡാലസ് ∙ മൂന്നു വയസുകാരി വെസ്‌ലി മാത്യു മരിച്ച കേസ്സിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ വളർത്തു പിതാവ് വെസ്‍ലി മാത്യു സമർപ്പിച്ച അപ്പീൽ ഡാലസ് കൗണ്ടി ജഡ്ജി തള്ളി. ജൂണിൽ ഈ ജഡ്ജിയുടെ കോർട്ടിൽ തന്നെയായിരുന്നു കേസിന്റെ ആദ്യ വിചാരണയും ശിക്ഷയും വിധിച്ചിരുന്നത്.
ഷെറിന്റെ മരണത്തിൽ തനിക്ക് തെറ്റു പറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിന് ആവശ്യമായ സഹായം ആവശ്യപ്പെട്ടില്ലെന്നും വെസ്‍ലി സമ്മതിച്ചിരുന്നു. സെപ്റ്റംബർ 5 രാവിലെ കോടതിയിൽ കേസ്സ് വന്ന് അധികം താമസിയാതെ തന്നെ പുനർവിചാരണയ്ക്കുളള അപ്പീൽ തള്ളുന്നതായി ജഡ്ജി വിധിയെഴുതി. മരണം വരെ ജയിലിൽ തുടരണമെന്ന വിധി നിലനിൽക്കും.
2017 ഒക്ടോബറിൽ റിച്ചാർഡ്സണിലുള്ള വീട്ടിൽ ഷെറിൻ മാത്യു പാൽ കുടിക്കുന്നതിനിടയിൽ തൊണ്ടയിൽ കുരുങ്ങിയാണ് മരിച്ചതെന്ന് വെസ്‍ലി മാത്യു കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാപ്പിറ്റൽ മർഡർ ചാർജിൽ നിന്നും ഒഴിവാക്കി ഇൻഞ്ച്വറി റ്റു എ ചൈൽഡ് ബൈ ഒമിഷൻ എന്ന കുറഞ്ഞ വകുപ്പ് ചുമത്തിയാണ് ജീവപര്യന്തം തടവ് ശിക്ഷ നൽകിയത്.
wesley-mathew
ഷെറിൻ മാത്യുവിന്റെ അഴകിയ ശരീരത്തിന്റെ ഫോട്ടോ ജൂറിമാരെ സ്വാധീനിച്ചുവെന്നും ഷെറിൻ മാത്യുവിന്റെ ശരീരത്തിൽ കണ്ടെത്തിയ തകർന്ന അസ്ഥികൾക്കു കാരണം വെസ്‍ലി മാത്യുവാണെന്ന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയാണ് പുനർവിചാരണ ഹർജി ഫയൽ ചെയ്തത്.
Comments