വാഷിങ്ടൻ ∙ സുവിശേഷം വിൽപന ചരക്കല്ലെന്നും ഇതുവരെ ഞാൻ സ്വീകരിച്ചു വന്ന, പ്രചരിപ്പിച്ചു വന്നിരുന്ന ഹെൽത്ത് ആന്റ് വെൽത്ത് തിയോളജിയിൽ മാറ്റം വരുത്തുമെന്നും ലോക പ്രസിദ്ധ പ്രോസ്പിരിറ്റി ഗോസ്പലിന്റെ വക്താവായ ബെന്നി ഹിം പ്രഖ്യാപിച്ചു.
സെപ്റ്റംബർ 2ന് യുവർ ലവ് വേൾഡിൽ ബെന്നി ഹിം നൽകിയ സന്ദേശത്തിലാണ് കഴിഞ്ഞ 20 വർഷമായി താൻ പ്രസംഗിച്ചു വന്ന വിഷയത്തിൽ മാറ്റം വരുത്തുമെന്നും പണം സംഭാവന നൽകുന്നതിലൂടെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കുമെന്നുള്ള വിശ്വാസം ശരിയല്ലെന്നും വ്യക്തമാക്കിയത്.
ബെന്നി ഹിൻ ഉൾപ്പെടെ പ്രോസ്പിരിറ്റി ഗോസ്പൽ ടെലി ഇവാഞ്ചലിസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചു അന്വേഷിക്കുന്നതിന് യുഎസ് സെനറ്റ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ഈ സംഭവത്തെ തുടർന്നാണ് ഇവർ മാറി ചിന്തിക്കുവാൻ ആരംഭിച്ചത്. അമേരിക്കയിലെ മറ്റൊരു പ്രോസ്പിരിറ്റി ഗോസ്പൽ ടെലി ഇവാഞ്ചലിസ്റ്റായ ജോയ്സ് മേയറും ഈ വർഷം ആദ്യം തന്നെ പ്രോസ്പിരിറ്റി തിയോളജി ഉപേക്ഷിക്കുവാൻ തീരുമാനിച്ചിരുന്നു. ഇനിയും പ്രോസ്പിരിറ്റി ഗോസ്പൽ പ്രസംഗിച്ചാൽ അതു പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതായിരിക്കുമെന്നും ബെന്നി പറഞ്ഞു. സുവിശേഷമോ, അനുഗ്രഹമോ, അത്ഭുതമോ, ധനസമൃദ്ധിയോ വിൽപന നടത്തുന്നതിനുള്ളതല്ലെന്നും ബെന്നി ആവർത്തിച്ചു.
Comments