ഒക്‌ലഹോമ∙ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ രണ്ടു വിദ്യാർഥികൾ കൂടി സെപ്റ്റംബർ മൂന്നിന് ടർണർ ഫോൾസ് തടാകത്തിൽ മുങ്ങി മരിച്ചതോടെ ഈ വർഷം ഇവിടെ മരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം നാലായി. ജൂലൈ മാസം ഡാലസിൽ നിന്നുള്ള ജെസ്‍ലിൻ ജോസ് ഉൾപ്പെടെ രണ്ടു വിദ്യാർഥികളുടെ ജീവനാണ് നഷ്ടപ്പെട്ടത്.
സെപ്റ്റംബർ മൂന്നിന് ഒഴിവുദിനം ആഘോഷിക്കാനെത്തിയതായിരുന്നു യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഇന്ത്യൻ വിദ്യാർഥികളായ അജയ് കുമാർ കൊയലാ മുടിയും (23), തേജ് കൗശിക് വൊളെറ്റിയും (22) ഒമ്പതടി താഴ്ചയുള്ള വാട്ടർ ഫോൾസിന് താഴെയുള്ള തടാകത്തിൽ മുങ്ങി കുളിക്കവെ ഒരാൾ മുങ്ങി താഴുന്നതു കണ്ടു സഹായിക്കാൻ ചാടിയതായിരുന്നു രണ്ടാമൻ ഇരുവരും പിന്നെ വെള്ളത്തിനു മുകളിലേക്ക് പൊങ്ങിവന്നില്ല. മുങ്ങൽ വിദഗ്ധന്മാരാണ് ഇരുവരുടേയും മൃതശരീരങ്ങൾ പുറത്തെടുത്തത്.
ഇവർക്ക് കാര്യമായ നീന്തൽ പരിശീലനമോ, ലൈഫ് ജാക്കറ്റോ ഇല്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇവിടെ സന്ദർശക സീസൺ ആയിരുന്നിട്ടും ആവശ്യമായ ലൈഫ് ഗാർഡിനേയോ സുരക്ഷ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഒരു മാസം കഴിഞ്ഞു അടയ്ക്കേണ്ട വാട്ടർഫോൾസ് ഉടനെ തന്നെ അടച്ചുപൂട്ടി സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു. മരിച്ച വിദ്യാർഥികളെ സഹായിക്കുന്നതിന് ഗോ ഫണ്ട് മി ഓപ്പൺ ചെയ്തിട്ടുണ്ട്. https:/bit.ly/2kvrwog
Comments