ഷീല ഷാജു
റ്റാമ്പാ: റ്റാമ്പായെ അക്ഷരാർഥത്തിൽ ഉത്സവത്തിലാറാടിച്ചു കൊണ്ട് എം.എ.സിഫ്. ന്റെ ഓണം റ്റാമ്പായിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആഘോഷിച്ചു. ക്നാനായ കമ്മ്യൂണിറ്റി സെന്റർ രണ്ടായിരത്തിപതിനൊന്നിൽ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ജന പങ്കാളിത്തത്തിനാണ് ആഗസ്റ്റ് 24 നു റ്റാമ്പാ സാക്ഷ്യം വഹിച്ചത്. അക്ഷരാർഥത്തിൽ റ്റാമ്പായിലെ മഹാ ഭൂരിപക്ഷം മലയാളി ജനാവലിയും ഓണാഘോഷത്തിന് എത്തിയിരുന്നു. ഉച്ചക്ക് പതിനൊന്ന് മണിയോടെ ആരംഭിച്ച ഓണസദ്യ രണ്ടു മണിയോടെ വിളമ്പുന്നത് അവസാനിപ്പിച്ച് ബുഫേ മാത്രമായി അവസാനിപ്പിച്ച് സമയ ക്രമീകരണം കൃത്യമായി പാലിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി മാവേലി മന്നനെയും മറ്റു വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ആനയിച്ചു.എം.എ.സി.ഫ്. പ്രസിഡന്റ് സുനിൽ വര്ഗീസ് സ്വാഗതം ആശംസിച്ചതിനു ശേഷം എംഎ.സി.ഫ് ട്രസ്റ്റീ ബോർഡ് ചെയർമാൻ ടി.ഉണ്ണികൃഷ്ണൻ വിശിഷ്ടവ്യക്തികളെയും മുൻ പ്രസിഡന്റ്മാരെയും , വനിതാ ഫോറം ഭാരവാഹികളെയും വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേർന്ന് നിലവിളക്കു കത്തിച്ചു ഓണാഘോഷ ചടങ്ങുകൾ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ടിറ്റോ ജോണിന്റെ മാവേലി വേഷം തികച്ചും പ്രൗഢഗംഭീരമായിരുന്നു.
എം.എ.സി.ഫ് നെ സാമ്പത്തികമായി സഹായിച്ചവർക്കും എം.എ.സി.ഫ് ന്റെ സംഘടനാപരമായ വളർച്ചക്ക് സഹായിച്ചവർക്കും ഫലകം നൽകി ആദരിച്ചു.
മുഖ്യാതിഥിയായിരുന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ എം.എ.സി.ഫ് ഫോമാ വില്ലേജ് രൂപപ്പെടുത്തുന്നതിൽ വഹിച്ച നിർണായക പങ്കിനെപ്പറ്റി വിവരിച്ചു.തുടക്കത്തിൽ തന്നെ എം.എ.സി.ഫ് വീട് നൽകിയത് കൂടാതെ എംഎ.സിഫ് ലെ ജോയ് അമ്മിണി കുരിയൻ ദമ്പതികൾ ഒരു വീട് നൽകുകയും , ടി.ഉണ്ണികൃഷ്ണൻ പ്രോജെക്ടിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി ജേക്കബ് ഇത്രയും മനോഹരമായി അണിയിച്ചൊരുക്കിയ, ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായ മറ്റൊരോണം തനിക്കു കാണുവാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുകയുണ്ടായി.
ബിജു തോണിക്കടവൻ, പൗലോസ് കുയിലാടൻ, ജോര്ജി വര്ഗീസ് , രാജൻ പടവത്തിൽ തുടങ്ങിയവരോടൊപ്പം ഫ്ളോറിഡയിലുള്ള മറ്റു പ്രമുഖ അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.
തുടർന്ന് മുന്നൂറോളം വനിതകൾ പങ്കെടുത്ത ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മെഗാനൃത്തം ജനസദസ്സിനു മുൻപിൽ അവതരിക്കപ്പെട്ടു. റ്റാമ്പാ ബേയിലെ വനിതകളുടെ ആറ് മാസത്തോളം നീണ്ടു നിന്ന പ്രയത്നത്തിന്റെ അരങ്ങേറ്റം, നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രോത്സാഹിപ്പിച്ചത്. മെഗാനൃത്തത്തിനു ശേഷം നൃത്തത്തിൽ സഹകരിച്ച എല്ലാവരിലും സന്തോഷത്തിന്റെ അലയടികൾ കാണാമായിരുന്നു.
മെഗാനൃത്തത്തിനു വേണ്ടി പ്രവർത്തിച്ചവർ
Classical:
Choreography - Nandita Bijesh, Babita Kaladi Coordinator - Anjana UnniKrishnan
Oppana:
Choreography - Alphy Chemparathy, Shiji Thomas. Coordinator - Sheela Shaju
Margamkali:
Choreography - Ashbiya, Rintu Benny, Sarah Coordinator - Saly Machanickal
Folk Dance:
Choreography - Jessy Kulangara ;Coordinator - Saly Machanickal
Thiruvathira:
Choreography - Anjana UnniKrishnan
Coordinators - Anina Liju, Sangeetha Giridharan, Vidya Chandrakanth .
അടുത്ത വര്ഷം നടക്കുന്ന എം.എ.സി.ഫ് ന്റെ മെഗാഓണത്തിന് മുവ്വായിരത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെമ്പാടുമുള്ള എല്ലാ മലയാളികളെയും രണ്ടായിരത്തി ഇരുപത്തിലെ ഓണാഘോഷത്തിലേക്കു മുൻകൂറായി ക്ഷണിക്കുന്നു. അസോസിയേഷൻ സെക്രട്ടറി ജയേഷ് നായർ കൃതജ്ഞത അറിയിച്ചു.
ഷീല ഷാജു അറിയിച്ചതാണിത്
Comments