വാഷിംഗ്ടണ്‍: മൂന്നാഴ്ച കൊണ്ട് 10 നഗരങ്ങളിലായി രണ്ടു ഡസന്‍ പൊതുപരിപാടികള്‍. നിരവധി കൂടിക്കാഴ്ചകള്‍ , സന്ദര്‍ശനങ്ങള്‍ , ചര്‍്ച്ചകള്‍. മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ അമേരിക്കന്‍ പര്യടനം വേറിട്ടതായി. കേരളത്തില്‍ നിന്നും ഉള്ള ഒരു രാഷ്ട്രീയ നേതാവ് ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയില്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ഊന്നിയായിരുന്നു എല്ലാ വേദികളിലും കുമ്മനത്തിന്റെ പ്രസംഗങ്ങള്‍ .പാരമ്പര്യത്തെ തിരിച്ചു പിടിച്ചു കേരള പുനര്‍ സൃഷ്ടി എന്നതായിരുന്നു പ്രസംഗങ്ങളുടെ കാതല്‍.
44 നദികളേയും സംരക്ഷിച്ചുകൊണ്ടുള്ള ജനകീയ പദ്ധതി, പാരമ്പര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം,ഹെറിറ്റേജ് സര്‍വകലാശാല എന്നിവയുടെ വിവരങ്ങള്‍ കുമ്മനം പ്രസംഗത്തില്‍ വിശദമാക്കി. ആഗസ്ത് 22 ന് വാഷിങ്ടണില്‍ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. മലയാളികള്‍ ഒരുക്കിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയിലും പങ്കെടുത്തു
ഹ്യൂസ്റ്റണില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പൊതു പരിപാടി, ശ്രീ കൃഷ്ണജയന്തി ആഘോഷങ്ങളുടെ ഉല്‍ഘാടനം ചേംബര്‍ ഓഫ് കോമേഴ്സ്ഇന്റെയും പ്രസ് ക്‌ളബിന്റേയും സംയുക്ത ഓണാഘോഷങ്ങളുടെ ഉല്‍ഘാടനം എന്നിവയായിരുന്നു പരിപാടികള്‍.
ഡാലസില്‍ വിവിധ മലയാളി സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സ്വീകരണത്തിലും ശിവഗിരി മഠം ശാഖയുടെ സ്വീകരണത്തിലും പ്രസംഗിച്ചു. ഓ എഫ് ബിജെപി യുടെ പരിപാടികളിലും പങ്കെടുത്തു.
ടാമ്പ അയ്യപ്പക്ഷേത്രത്തിലെ പൊതുപരിപാടി, ടാമ്പയിലും ഒര്‍ലാണ്ടോയിലും നടന്ന സത്സംഗങ്ങള്‍ എന്നിവയായിരുന്നു ഫ്‌ലോറിഡയിലെ പരിപാടികള്‍.
ന്യൂ ജേഴ്‌സിയില്‍ നടന്ന കെ എച് എന്‍ എ കണ്‍വെന്‍ഷനില്‍ മൂന്നു ദിവസവും പ്രഭാഷണം നടത്തി. ഫോമ, ഫെറാന , ചേമ്പര്‍ ഓഫ് കോമേഴ്സ് , തുടങ്ങിയ വിവിധ സംഘടനകള്‍ നല്‍കിയ സ്വീകരണം, ബഡി ബോയിസിന്റെ ഓണാഘോഷം എന്നിവയുമായിരുന്നു ന്യൂ ജേഴ്‌സിയിലെ മറ്റു പരിപാടികള്‍.
ന്യൂ യോര്‍ക്കില്‍ വാസ്റ്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഗണേശോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മഹിമയുടെ സ്വീകരണ യോഗത്തിലും മറ്റൊരു പൊതു പരിപാടി.
ഫിലാഡല്‍ഫിയയില്‍ ചിന്മയ മിഷന്റെ സത്സംഗത്തില്‍ പ്രസംഗിച്ചു. ലോസ് ആഞ്ചലസില്‍ 'കല' യുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയും
ഓം സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു . സാന്റിയാഗോയില്‍ പുതുതായി ആരംഭിച്ച മലയാളം ക്ലബ്ബിന്റെയും വായനശാലയുടെയും ഉദ്ഘാടനം നിര്‍വഹിച്ചത് കുമ്മനമാണ് . എച് എസ്സ് എസ്സ് പരിപാടിയിലും പങ്കെടുത്തത്തു.
സാന്റിയാഗോയില്‍ എച് എസ് എസ്, ഒഎഫ് ബിജെപി എന്നിവരുടെ കൂട്ടായ്മകളിലും വിവിധ സംഘടനാനകള്‍ സംയുക്തമായി നല്‍കിയ സ്വീകരണത്തിലും പങ്കെടുത്തു. പൊതു പരിപാടികള്‍ക്ക് പുറമെ സ്ഥാപനങ്ങളെയും വ്യക്തികളെയും സന്ദര്‍ശിച്ച കേരളത്തിലേക്ക് എന്തൊക്കെ സഹായങ്ങള്‍ കൊണ്ടുവരാം എന്നതിന് കുമ്മനം ഊന്നല്‍ നല്‍കി.
സാന്റിയാഗോയിലെ പ്രശസ്ത ജനിതഗവേഷണ കേന്ദ്രമായ 'ഇല്ലൂമിന 'യിലെത്തി അധികാരികളുമായി സംസാരിക്കുകയും കേരളത്തിലെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുമായി സഹകരിക്കാന്‍ സന്നദ്ധത ഉറപ്പാക്കുകയും ചെയ്തു. ലോസ് ആഞ്ചലസിലെ ഇര്‍വിന്‍ സര്‍വകലാശാല അധികൃതരുമായി റോഡ് ഗതാഗതം സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തി. ഗൂഗിള്‍ അസ്ഥാനത്തും കുമ്മനം സന്ദര്‍ശിച്ചു. അമേരിക്കയിലെ വിവിധ ഹൈന്ദവ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കുമ്മനത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സാന്‍ഫ്രാന്‍സിസ്‌ക്കോയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ ആശ്രമ സന്ദര്‍ശനമായിരുന്നുപര്യടനത്തിന്റെ അവസാന പരിപാടി
Comments