You are Here : Home / USA News

ആഘോഷത്തിമിര്‍പ്പില്‍ മാപ്പ് ഓണാഘോഷം അതിഗംഭീരമായി

Text Size  

Story Dated: Friday, September 13, 2019 03:00 hrs UTC



ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ജന പങ്കാളിത്തം കൊണ്ടും, പ്രോഗ്രാമുകളുടെ  മേന്മകൊണ്ടും  മലയാളി അസോസിയേഷന്‍  ഓഫ് ഗ്രേറ്റര്‍  ഫിലാഡല്‍ഫിയായുടെ  (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷം ആഘോഷത്തിമിര്‍പ്പോടുകൂടി അതിഗംഭീരമായി ആഘോഷിച്ചു. 

സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച രാവിലെ  പതിനൊന്നരയ്ക്ക് ഫിലാഡല്‍ഫിയാ ആസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു  (10197 Northeast Ave, Philadelphia, PA  19115 )   ഓണാഘോഷ പരിപാടികള്‍ നടന്നത് .

  കേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെയും, ചെണ്ട മേളങ്ങളുടെയും അകമ്പടികളോടുകൂടി മാവേലിയേയും മറ്റ് വിശിഷ്ടാഥിതികളെയും വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ആഘോഷപൂര്‍വ്വം ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.  മാവേലിയും വിശിഷ്ടാഥിതികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി പ്രോഗ്രാമിന് തുടക്കം കുറിച്ചു. 

 മാപ്പ് പ്രസിഡന്റ്  ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍  മുഖ്യാതിഥിയായ പത്തനംതിട്ട ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി ഓണസന്ദേശം നല്‍കി. ഓണത്തിന്റെ ഉത്ഭവവും  ഓണത്തിന്റെ ചരിത്രവും അദ്ദേഹം സദസ്സില്‍ പങ്കുവച്ചു. നാടിനേക്കാളും ഭംഗിയായി ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അമേരിക്കയില്‍ ഓണമാഘോഷിക്കുന്നത് കാണുമ്പോള്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും, മാപ്പിന് എല്ലാവിധ ഭാവുകങ്ങള്‍ ആശംസിക്കുന്നതായും അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി പറഞ്ഞു.

  ഫോമാ പ്രസിഡന്റ് ഫിലിപ്പ്  ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാര്‍ ഷിനു ജോസഫ്,  ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ്  ബോബി തോമസ് , പെന്‍സില്‍വാനിയാ സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ സെബറ്റിനാ  എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം പരിപാടികള്‍ക്ക് സാക്ഷ്യംവഹിച്ചു.

 മാപ്പ് നടപ്പിലാക്കിയ  കേരളാ  ഫ്‌ലഡ്ഡ് റിലീഫ് ചാരിറ്റിയെപ്പറ്റി യോഹന്നാന്‍ ശങ്കരത്തിലും അനു സ്കറിയായും വിശദീകരിച്ചു. മാപ്പ് അവാര്‍ഡ് കമ്മറ്റി  ചെയര്‍മാന്‍ തോമസ് എം. ജോര്‍ജ്ജ് നേതൃത്വം കൊടുത്ത  ഈ വര്‍ഷത്തെ മാപ്പ് എക്‌സലന്‍സ് അവാര്‍ഡിന് അനു സ്കറിയാ, സിബി ചെറിയാന്‍ എന്നിവരും, മാപ്പ് കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡിന് പോള്‍ സി. മത്തായി, കാശ്മീര്‍ഗാര്‍ഡന്‍ ഉടമ ഉണ്ണി എന്നിവരും അര്‍ഹരായി. ഇവരുടെ  പേരുകള്‍ യഥാക്രമം   തോമസ്  എം. ജോര്‍ജ്ജ് , യോഹന്നാന്‍  ശങ്കരത്തില്‍, അലക്‌സ് അലക്‌സാണ്ടര്‍, ജോണ്‍സണ്‍ മാത്യു, എന്നിവരാണ്  സദസ്സില്‍ വെളിപ്പെടുത്തിയത്.

അമേരിക്കന്‍ നാഷണലാന്തം ഐഷാനി ശ്രീജിത്തും, ഇന്ത്യന്‍ നാഷണലാന്തം റോസ്ലിന്‍ സന്തോഷും ആലപിച്ചു . ആര്‍ട്ട്‌സ് ചെയര്‍മാന്‍  ലിജോ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍, അജിപ്പണിക്കരുടെ  നൂപുരാ ഡാന്‍സ് അക്കാദമിലെ കുട്ടികള്‍ അവതരിപ്പിച്ച ഓപ്പണിംഗ് ഡാന്‍സുള്‍പ്പെടെ  അവര്‍ അവതരിപ്പിച്ച എല്ലാ ഡാന്‍സുകളും  മികച്ച നിലവാരം പുലര്‍ത്തി കൈയടി നേടി.

അമേരിക്കന്‍ മലയാളികളില്‍ ആദ്യമായി പത്തു  മിനിട്ടിനുള്ളില്‍   സിനിമാ താരങ്ങളും  പ്രശസ്ത  വ്യക്തികളും അടങ്ങിയ നൂറ് പേരുടെ  ശബ്ദം അനുകരിച്ചുകൊണ്ട് സുരാജ് ദിനമണി അവതരിപ്പിച്ച സ്‌പെഷ്യല്‍ മിമിക്രി നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്.

പ്രഭാ തോമസ് & ടീം, കെസിയാ  സജു, അഭിനു നായര്‍, പ്രസന്ന നായര്‍,  എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും  നയന മനോഹരങ്ങളായിരുന്നു.    ബിനു ജോസഫ്, ബിജു ഏബ്രാഹാം, സുജ പൊന്നന്താനം, ആല്‍ഫി ജോസ്,   അശ്വതി, ഹെല്‍ഡാ സുനില്‍, റോസ്ലിന്‍ സന്തോഷ്, ശ്രീദേവി അജിത്കുമാര്‍, അഭിനു നായര്‍, എന്നിവരുടെ ഗാനങ്ങളും,  പ്രസന്ന നായര്‍, അഭിനു  നായര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കവിതയും  ശ്രവണ മനോഹരങ്ങളായിരുന്നു.  അഷിതാ ശ്രീജിത്തും ,ഐഷാനിയും ചേര്‍ന്ന്  തയ്യാറാക്കിയ മനോഹരമായ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.  ജെയിംസ് പീറ്റര്‍ ആയിരുന്നു മാവേലി.

രാജു ശങ്കരത്തില്‍ പബ്ലിക്ക് മീറ്റിംഗ് എംസിയായും , ലിജോ ജോര്‍ജ്ജ്, അഷിതാ ശ്രീജിത്ത്,  എന്നിവര്‍ കള്‍ച്ചറല്‍   പ്രോഗ്രാം എം.സി മാരായും    പരിപാടികള്‍ ക്രമീകരിച്ചു. മാപ്പ് വൈസ്പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ് സ്വാഗതവും, സെക്രട്ടറി തോമസ് ചാണ്ടി  കൃതജ്ഞതയും പറഞ്ഞു. യോഹന്നാന്‍ ശങ്കരത്തില്‍ ആയിരുന്നു ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ . ദൃശ്യ മാധ്യമ വിഭാഗം റോജിഷ്  ശാമുവേല്‍ (ഫ്‌ളവേഴ്‌സസ് ടി വി), അരുണ്‍ കോവാട്ട്  (ഏഷ്യാനെറ്റ്), സിജിന്‍ (കൈരളി) അബി (റിപ്പോര്‍ട്ടര്‍ ചാനല്‍), സോബി ഇട്ടി  എന്നിവര്‍ കൈകാര്യം ചെയ്തു.  കാശ്മീര്‍ ഗാര്‍ഡന്‍  കേരളത്തനിമയില്‍  തയ്യാറാക്കി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍  വാഴയിലയില്‍ വിളമ്പിയ  സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി ആഘോഷപരിപാടികള്‍ക്ക് തിരശീല വീണു .

വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.