ഫ്ളോറിഡ∙ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങൾ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ച മൈക്കിൾ ജോൺസി (32) നെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച ജോർജിയാ ബ്രാന്റ്ലി കൗണ്ടിയിൽ ജോൺസ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വാഹനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതു ശ്രദ്ധയിൽപെട്ട പൊലീസ് ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് ചീഞ്ഞഴുകിയ ഭാര്യയുടെ ശരീരം വാഹനത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ചാർട്ടൺ കൗണ്ടിയിലെ വീട്ടിൽ നിന്നു നാലു കുട്ടികളുടെയും ശരീരം കണ്ടെത്തി.
ഭാര്യ കേസി ജോൺ (32), ഒന്നു മുതൽ 10 വയസ്സുവരെ പ്രായമുള്ള നാലു കുട്ടികൾ എന്നിവരെ ആറാഴ്ചയ്ക്ക് മുമ്പാണ് കാണാതായത്. ഇവരുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഫ്ളോറിഡ ഒക്കാലയിലെ ഇവരുടെ വീട്ടിലാണ് അവസാനം നാലു കുട്ടികളെയും കണ്ടത്. മൈക്കിൾ ജോൺസിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
Comments